Saturday, 23 Nov 2024
AstroG.in

മന്ത്രസിദ്ധിക്ക് അക്ഷര ലക്ഷം ഉരുവിടേണ്ടത് എങ്ങനെ ?

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

നിത്യവും മന്ത്രങ്ങൾ ജപിക്കുന്നതു കൊണ്ട് ആർക്കും തന്നെ മന്ത്രസിദ്ധി ലഭിക്കില്ല. ഗുരുപദേശ പ്രകാരം ചിട്ടയും നിഷ്ഠയും പാലിച്ച് നിശ്ചിത തവണ ജപിച്ചാൽ മാത്രമേ ഏതൊരാൾക്കും മന്ത്രസിദ്ധി ആർജ്ജിക്കാൻ സാധിക്കൂ. എത് മന്ത്രത്തിലാണോ സിദ്ധി ലഭിക്കാൻ ആഗ്രഹിക്കുക
ആ മന്ത്രത്തിൽ എത്ര അക്ഷരങ്ങളാണോ ഉള്ളത് അത്രയും ലക്ഷം തവണ ഉരുവിടണം എന്നാണ് ഇതിന്റെ വിധി. ഇതിനെയാണ് അക്ഷര ലക്ഷം എന്ന് പറയുക.

ഉദാഹരണം പറഞ്ഞാൽ നമ:ശിവായ മന്ത്രത്തിൽ അഞ്ച് അക്ഷരമുണ്ട്. അതിനാൽ പഞ്ചാക്ഷര മന്ത്രം അഞ്ചു ലക്ഷം തവണ ഉരുവിടണം. ഓം ഹ്രീം നമ: ശിവായ എന്നാണെങ്കിൽ ആറ് അക്ഷരം വരും. അതുകൊണ്ട് ആറു ലക്ഷം പ്രാവശ്യം അത് മന്ത്ര സിദ്ധി ലഭിക്കാൻ ഉരുവിടണം. അങ്ങനെയാണ് അതിന്റെ കണക്ക് വരിക. നാരായണായ നമ: എന്ന മന്ത്രം ആണെങ്കിൽ അത് അഷ്ടാക്ഷരിയാണ്. അപ്പോൾ എട്ട് ലക്ഷം പ്രാവശ്യം ജപിക്കണം. അപ്പോൾ ഏത് മന്ത്രമാണോ, ആ മന്ത്രത്തിൽ സിദ്ധി വരണമെന്നുണ്ടെങ്കിൽ അത് അക്ഷര ലക്ഷം ജപിച്ചാൽ മാത്രം പോരാ, ഹോമിക്കുകയും തർപ്പിക്കുകയും വേണ്ടതായിട്ടുണ്ട്. മൂർത്തി മന്ത്രങ്ങളാണ് സാധാരണഗതിയിൽ സിദ്ധി വരുത്താൻ ഉപയോഗിക്കുക.

മൂർത്തി മന്ത്രം എന്ന് പറഞ്ഞാൽ ഇപ്പോൾ ഹനുമാന്റെ മന്ത്രസിദ്ധിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓം ഹം ഹനുമതേ നമ: എന്ന മന്ത്രമാണ് ജപിക്കേണ്ടത്. അതിൽ എട്ടു അക്ഷരങ്ങളുണ്ട്. അപ്പോൾ ആ മന്ത്രം എട്ടുലക്ഷം തവണ ജപിക്കണം. പലർക്കും ഒരു പക്ഷേ ഹോമവും തർപ്പണവും പ്രായോഗികമായി സാധിച്ചെന്ന് വരില്ല. പക്ഷേ ഈ മന്ത്രം എട്ടു ലക്ഷം തവണ ജപിക്കുന്നതിലുടെ ചിലപ്പോൾ മന്ത്രസിദ്ധി ലഭിച്ചു എന്നു വരും. എന്നാൽ ഹനുമാന്റെ മന്ത്രമായത് കൊണ്ട് നിഷ്ഠയിൽ വളരെ സൂക്ഷിക്കണം. ചിട്ടയുടെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി നോക്കി നീങ്ങിയെങ്കിൽ മാത്രമേ ശരിയാകൂ. അതിന് കുറെയധികം കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്; അതെല്ലാം ചെറിയൊരു ലേഖനത്തിൽ വിശദീകരിക്കാൻ കഴിയില്ല. എങ്കിലും ഈ പറഞ്ഞതാണ് അതിന്റെ ചുരുക്കം കാര്യങ്ങൾ. ഇതിലും കൂടുതലായി എന്തെങ്കിലും അറിയാനുണ്ടെങ്കിൽ നേരിട്ടു വന്നു കാണുകയോ വിളിക്കുകയോ ചെയ്യുക.

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി,

91 96050 02047

Story Summary : How is Mantra Siddi done ?
Copyright 2021 Neramonline.com. All rights reserved


error: Content is protected !!