Friday, 20 Sep 2024
AstroG.in

മരിച്ചുപോയവരുടെ ചിത്രം വീട്ടിൽ വയ്ക്കാമോ?

നമ്മുടെ വീടുകളിൽ മരിച്ചു പോയവരുടെ ചിത്രം വയ്ക്കാമോ? എല്ലാവരുടെയും സംശയമാണിത്. ശരീരം വെടിയുന്ന ആത്മാവിന്റെ പരമമായ ലക്ഷ്യം ഈശ്വര സായൂജ്യം നേടുക, ഭഗവത് പാദങ്ങളിൽ ലയിക്കുകയാണ്. അങ്ങനെ വരുമ്പോൾ മരിച്ചു പോയവരുടെ ചിത്രം വീട്ടിൽ വച്ച് മാലയിട്ട് പൂജിക്കാമോ എന്നാണ് മിക്കവരും ചോദിക്കുന്നത്. മരിച്ചു പോയ ഉറ്റ ബന്ധുക്കളുടെ അതായത് ഭർത്താവ്, ഭാര്യ, സഹോദരങ്ങൾ തുടങ്ങിയവരുടെ ഫോട്ടോ ഗൃഹത്തിൽ എവിടെയെല്ലാം വയ്ക്കാം? പൂജാമുറിയിൽ ഈശ്വരന്മാരുടെ ചിത്രങ്ങൾക്കൊപ്പം വച്ച് ആരാധിക്കാമോ? ഉപാസനാ ബലം നേടിയ, ഗുരുതുല്യരായ ബന്ധുക്കളുടെ കാര്യത്തിൽ എങ്ങനെയാണ് ? അതായത് ഉപാസകരായിരുന്ന അച്ഛന്റെയോ, അമ്മാവന്റെയോ, മുത്തച്ഛന്റെയോ ചിത്രം പൂജാമുറിയിൽ വച്ച് ആരാധിക്കാമോ? നമസ്കരിക്കാമോ, പൂജാമുറിയിൽ അല്ലെങ്കിൽ വേറെ എവിടെയെല്ലാം അവരുടെ ചിത്രം വയ്ക്കാം. മരിച്ചു പോയവരുടെ ആത്മാവിനെ കർമ്മം ചെയ്ത് ഭഗവാനിൽ ലയിപ്പിക്കണമെന്നല്ലെ പ്രമാണം. പ്രിയപ്പെട്ടവരോടുള്ള സ്നേഹ പാശം വെടിയുന്ന കാര്യം അവരുടെ ദേഹ വിയോഗ ശേഷം ഒട്ടും തന്നെ ആലോചിക്കാൻ കഴിയാത്ത പലരെയും വല്ലാതെ അലട്ടുന്ന ഈ ചോദ്യങ്ങൾക്ക് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വളരെ വിശദമായി മറുപടി നൽകുന്നു. എറെക്കാലമായി പലരുടെയും മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പാട് സംശയങ്ങൾക്ക് ആചാര്യന്റെ ഉപദേശം അറുതി വരുത്തുക തന്നെ ചെയ്യും. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!