Friday, 20 Sep 2024
AstroG.in

മഹാഗണപതി മന്ത്രം സർവ്വ സിദ്ധികളും നൽകും; എന്നും ജപിച്ചാൽ വശ്യത, ധനലാഭം

മംഗള ഗൗരി
സർവ്വ സിദ്ധികളും സമ്മാനിക്കുന്ന അത്യുത്തമവും ഏറ്റവും ഫലപ്രദവുമായ ഒന്നാണ് മഹാഗണപതി മന്ത്രം.
ഇത് പതിവായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ആകർഷണ ശക്തി ലഭിക്കും. ഇവരെ ബഹുമാനിക്കണം എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു. സൗമ്യമായ പെരുമാറ്റം, സത്സ്വഭാവം, ധനലാഭം, വശ്യശക്തി, ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിൽ, ജോലിയിൽ ഉയർച്ച എന്നിവയെല്ലാം ഈ മന്ത്രജപത്തിന്റെ ഫലങ്ങളാണ്. അത്ഭുത ശക്തിയുള്ള ഈ മന്ത്രം നിത്യേന 108 പ്രാവശ്യം ജപിച്ചാല്‍ അഭീഷ്ടസിദ്ധി ലഭിക്കും. നിത്യവും പ്രഭാതത്തില്‍ സൂര്യോദയത്തിന് മുമ്പാണ് ജപിക്കേണ്ടത്. കുളിച്ച് ശുദ്ധമായി നിലവിളക്ക് തെളിച്ച് ആദ്യം ഗണപതി സ്തുതി ഒരു പ്രാവശ്യം ജപിക്കുക. തുടര്‍ന്ന്‍ 108 തവണ ഭഗവാന്റെ മൂലമന്ത്രം ജപിക്കുക. അതിന് ശേഷമാണ് മഹാഗണപതി മന്ത്രം 108 തവണ ജപിക്കേണ്ടത്.

ഗണപതി സ്തുതി
ഓം ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയേ
വര വരദ സര്‍വ്വ ജനം മേ വശമാനായ സ്വാഹഃ

ഗണേശാഷ്‌ടോത്തരം, സങ്കഷ്ട നാശന ഗണേശ സ്തോത്രം, ഗണേശസഹസ്രനാമം എന്നിവ പതിവായി
ജപിക്കുന്നതും ഗണേശ പ്രീതിക്ക് നല്ലതാണ്. ഗണപതി പൂജ ജീവിതത്തിലെ എല്ലാത്തരം ദുഃഖദുരിതങ്ങളും ഇല്ലാതാക്കാനും കാര്യസിദ്ധിക്കും ഫലപ്രദമാണ്. ബുദ്ധിയുടെയും ശക്തിയുടെയും ദേവനായ ഗണപതി ഭഗവാന് വിശേഷപ്പെട്ട ദിവസങ്ങളായ വെള്ളിയാഴ്ച, അത്തം നക്ഷത്രം, ചതുർത്ഥി ദിനങ്ങളിൽ ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ കഴിപ്പിച്ചാൽ എല്ലാവിധ ദോഷങ്ങളും പരിഹരിക്കപ്പെടും.

Story Summary: Significance and Benefits of Maha Ganapathy Mantram Recitation

Copyright 2024 Neramonline.com. All rights reserved

error: Content is protected !!