Sunday, 6 Oct 2024
AstroG.in

മികച്ച ജോലിക്കും തൊഴിൽ രംഗത്ത് പുരോഗതിക്കും ചെയ്യേണ്ട കാര്യങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

തൊഴിലില്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി നേടാനും തൊഴിൽ രംഗത്ത് ഭാഗ്യം തെളിയാനും വളരെ ഫലപ്രദമായ ചില ഉപാസനാ വിധികൾ പ്രചാരത്തിലുണ്ട്. ഏതൊരു വൃക്തിക്കും തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം, സമ്പത്ത് തുടങ്ങിയവയെല്ലാം നൽകുന്നത് ശുക്രനും അതിന്റെ ദേവതയായ മഹാലക്ഷ്മിയുമാണ്. രജോഗുണ പ്രധാനിയായ ശുക്രനെയും ക്രിയാശക്തി പ്രതീകമായ മഹാലക്ഷ്മിയെയും ഭജിച്ചാൽ തീർച്ചയായും ഭാഗ്യാനുഭവങ്ങളും തൊഴിൽപരമായ നേട്ടങ്ങളും കരഗതമാകും.

ഓം ശുക്രായ നമഃ എന്ന മന്ത്രമാണ് തൊഴിൽ ലഭിക്കുന്നതിനും തൊഴിലിലെ ഭാഗ്യാനുഭവങ്ങൾക്കും നിരന്തരം ജപിക്കേണ്ടത്. ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും കൂടുതൽ അംഗീകാരത്തിനും ചെയ്യുന്ന ജോലിയിലെ തൃപ്തിക്കും ഓം ശുക്രായ നമഃ ജപം ഗുണകരമാണ്. ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്ന മന്ത്രം യഥാശക്തി ജപിക്കുന്നതും വെള്ളിയാഴ്ച വ്രതം, ലളിതാസഹസ്ര നാമജപം, മഹാലക്ഷ്മി അഷേ്ടാത്തര മന്ത്രജപം, വിഷ്ണുഭഗവാന്റെ അഷേ്ടാത്തര മന്ത്രജപം എന്നിവയും കർമ്മഭാഗ്യം നല്കും.

ആഞ്ജനേയ ഭജനം, ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റിലമാലസമർപ്പണം എന്നിവ കർമ്മപരമായ നേട്ടങ്ങൾക്ക് നല്ലതാണ്. സ്വന്തം ജപ ഉപാസനകൾ കൊണ്ടുമാത്രം കാര്യസിദ്ധി എളുപ്പമല്ലാത്തവർക്ക് ഹോമം, പൂജ, ഏലസ്, രത്നധാരണം‌ എന്നിവ നല്ലതാണ്. ഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ് ഹോമവും പൂജയും. ദീർഘകാല നിരീക്ഷണത്തിലൂടെ പൂർവ്വികരായ മഹർഷിമാരാണ്
ഇവ നമുക്ക് പരിചയപ്പെടുത്തിയത്. അനേകവർഷത്തെ അനുഭവങ്ങളിലൂടെയാണ് ക്ഷിപ്രഫലസിദ്ധിയുള്ള മാന്ത്രികകർമ്മങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഉപാസകനായ വ്യക്തി സ്വന്തം ഉപാസനാ ശക്തിയുടെ ഒരംശത്തെ ഹോമാഗ്നിയിൽ ആവാഹിച്ച് പൂജിച്ച് മന്ത്രപൂർവ്വം ദ്രവ്യസമർപ്പണം ചെയ്യുന്നതാണ് ഹോമം. ഓരോ വിഷയങ്ങൾക്കും അനുസരിച്ച് മന്ത്രം, ദ്രവ്യം എന്നിവയിലെല്ലാം വ്യത്യാസം ഉണ്ട്. ഓരോ കാര്യത്തിലും വിജയത്തിന് പെട്ടെന്ന് ഗുണകരമായ മൂർത്തികളുടെ പൂജയോ ഹോമമോ ഏലസേ‌ ഉപയോഗിക്കാം. ഇതിലേതായാലും കർമ്മിയുടെ ശക്തമായ ഉപാസനബലം പ്രയോഗിച്ച് ഇവിടെ കർമ്മസിദ്ധി നേടുകയാണ്.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655


Story Summary : Mahalakshmi, Sukra Graha Upasana for getting good job and prosperity

Copyright 2024 Neramonline.com. All rights reserved

error: Content is protected !!