Wednesday, 26 Jun 2024
AstroG.in

മിഥുന സംക്രമം വെള്ളിയാഴ്ച രാത്രി ; മേടം,മകരം, കന്നി, ചിങ്ങം കൂറുകാർക്ക് നേട്ടങ്ങൾ

ജ്യോതിഷരത്നം വേണു മഹാദേവ്

ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1199 ഇടവം 31, 2024 ജൂൺ 14 വെള്ളിയാഴ്ച രാത്രി 12 മണി 29 മിനിറ്റിന് ഉദയപരം 45 നാഴിക 53 വിനാഴികക്ക് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക്
സൂര്യൻ സംക്രമിക്കുന്നത് ഗോചരാൽ മേടം, മകരം, കന്നി, ചിങ്ങം കൂറുകളിൽ ജനിച്ചവർക്ക് ധാരാളം ഗുണങ്ങൾ
നൽകും. ഇവർക്ക് ധനലാഭം പ്രതീക്ഷിക്കാം. അഭിവൃദ്ധി, ഐശ്വര്യം , സുഖാനുഭവങ്ങൾ , ആഗ്രഹസാഫല്യം
എന്നിവ ലഭിക്കും. പക്ഷേ മിഥുനം, വൃശ്ചികം, കർക്കടകം കൂറിൽ ജനിച്ചവർക്ക് ദോഷഫലങ്ങൾ താരതമ്യേന വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ വഴിപാടുകൾ നടത്തണം. ഈ സംക്രമം തുലാം, ധനു, കുംഭം, മീനം, ഇടവം രാശികളിൽ ജനിച്ചവർക്കും ദോഷഫലങ്ങളാകും കൂടുതൽ നൽകുക. ദോഷങ്ങൾക്ക് പരിഹാരമായി ജന്മനക്ഷത്ര ദിവസം ശിവ ക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, പിൻവിളക്ക് ദേവിക്ക് ഭാഗ്യസൂക്തം, നെയ് വിളക്ക്, വിഷ്ണുഭഗവാന് സുദർശന മന്ത്രം കൊണ്ട് അർച്ചന എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം, മഹാസുദർശന മാലമന്ത്രം എന്നിവ ജപിക്കണം. മിഥുനം ഒന്നിന് രാവില ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നത് സംക്രമ ദോഷങ്ങൾ കുറയാൻ സഹായിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുദർശന മഹാമന്ത്രം കേൾക്കുക:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559


Story Summary: Importance of Edava Ravi Sankraman

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!