Friday, 20 Sep 2024
AstroG.in

മുൻ വശത്തെ മുറിയിൽ രണ്ടു അരയാലില അലങ്കാരമായി പകൽ വയ്ക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം മുടങ്ങാതെ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത് പതിവായി ലഭിക്കാൻ Visit: neramonline.com അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക. അതുമല്ലെങ്കിൽ ഫേസ്ബുക്കിൽ പതിവായി Like ചെയ്ത് Share ചെയ്യുക.)

2022 ആഗസ്റ്റ് 10, ബുധൻ
കലിദിനം 1871336
കൊല്ലവർഷം 1197 കർക്കടകം 25
(൧൧൯൭ കർക്കടകം ൨൫)
തമിഴ് വര്ഷം ശുഭവൃത് ആടി 25
ശകവർഷം 1944 ശ്രാവണം 19

ഉദയം 06:15 അസ്തമയം 06:43 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 28 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 32 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 12:29 മുതൽ 02:02 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 10:55 മുതൽ 12:29 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 07:48 മുതൽ 09:22 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ, വ്യാഴം, ശനി ഇവർ ക്ഷേത്രത്തിൽ
വ്യാഴം, ശനി ഇവർക്ക് വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല)
ചൊവ്വ കാർത്തികയിൽ ബുധൻ പൂരത്തിൽ വ്യാഴം ഉത്തൃട്ടാതിയിൽ ശുക്രൻ പൂയത്തിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 06:38 വരെ കർക്കടകം (ശുഭം) പകൽ 08:30 വരെ ചിങ്ങം (അശുഭം) പകൽ 10:21 വരെ കന്നി (ശുഭം) പകൽ 12:19 വരെ തുലാം (അശുഭം) വൈകിട്ട് 02:25 വരെ വൃശ്ചികം (ശുഭം) വൈകിട്ട് 04:25 വരെ ധനു തുടർന്ന് മകരം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:36 മുതൽ 07:00 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:40 മുതൽ 05:26 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 05:03 മുതൽ 06:12 വരെ
സായംസന്ധ്യ 06:48 മുതൽ 07:57 വരെ

നക്ഷത്രം
കാലത്ത് 09:40 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി
പകൽ 02:16 വരെ ശുക്ലപക്ഷ ത്രയോദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ശ്രാദ്ധം, പിറന്നാൾ
മാസത്തിലെ ഉത്രാടം ശുക്ലപക്ഷ ത്രയോദശി, ചതുർദ്ദശി ശ്രാദ്ധം, പൂരാടം, ഉത്രാടം പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്

പ്രതികൂലം
പൂയം, പുണർതം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം
അനുകൂലം
ഭരണി, ഉത്രം, അത്തം, അശ്വതി, ഭരണി നാളുകാർക്ക് ദിനം അനുകൂലം
മൃത്യുദോഷം
കാലത്ത് 09:40 വരെ പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

വാരാധിപൻ ബുധൻ
ദിവസ ദോഷ ശമനത്തിന്
ദിവസദോഷ ശമനത്തിന് ശ്രീകൃഷ്ണ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ദേവകീതനയ ദുഃഖദവാഗ്നേ രാധികാരമണ
രമ്യസുമൂർതേ
ദുഃഖമോചന ദയാർണവനാഥ ശ്രീപതേ
ശമയ ദുഃഖമശേഷം
ഗോപികാവദനചന്ദ്രചകോര നിത്യ നിർഗുണ
നിരഞ്ജന ജിഷ്ണോ
പൂർണരൂപ ജയ ശങ്കര സർവ ശ്രീപതേ
ശമയ ദുഃഖമശേഷം

ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: ഭവനത്തിന്റെ /ഓഫീസിന്റെ മുൻ മുറിയിൽ രണ്ടു അരയാലില അലങ്കാരമായി പകൽ വയ്ക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ്, മഞ്ഞ

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം സോമരൂപായ വിദ്മഹേ
ജ്ഞാനരൂപായ ധീമഹി
തന്ന: ബുധ: പ്രചോദയാത്
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!