Tuesday, 26 Nov 2024
AstroG.in

മൂന്ന് ദിവസം ഗണപതിക്ക് നാരങ്ങാമാല സമര്‍പ്പിച്ചാല്‍ അഭീഷ്ടസിദ്ധി, മന:ശാന്തി

മംഗള ഗൗരി
ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ മാറി അഭീഷ്ടസിദ്ധിയും മന:ശാന്തിയും
ലഭിക്കും. വിനകളും വിഘ്‌നങ്ങളും അകറ്റുന്ന ദേവൻ മാത്രമല്ല ആഗ്രഹസാഫല്യമകുന്ന മൂർത്ത് ഗണേശന്‍.
കടുത്ത തടസ്സങ്ങളോ വിഷമങ്ങളോ നേരിടുന്നവർ ഗണപതി ഭഗവാന് 18 നാരങ്ങകള്‍ കോര്‍ത്ത മാല മൂന്നു ദിവസം തുടര്‍ച്ചയായി സമര്‍പ്പിച്ച് മൂന്നാം ദിനം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ ആളിന്റെ പേരില്‍ സങ്കഷ്ട നാശന ഗണേശ സ്‌തോത്ര പുഷ്പാഞ്ജലി കൂടി നടത്തിയാൽ ആ പ്രാര്‍ത്ഥന പൂർണ്ണമാകും. വഴിയേ ഫലം ലഭിക്കും.

ജന്മനക്ഷത്രനാള്‍ പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തില്‍ 3 ദിവസം തുടര്‍ച്ചയായി നാരങ്ങാ മാല സമർപ്പണം വഴിപാട് നടത്തുന്നതാണ് ഉത്തമം. ഇവിടെ കൊടുത്തിരിക്കുന്ന സങ്കഷ്ട നാശന ഗണേശ സ്‌തോത്രം കഴിയുന്നത്ര തവണ ഭക്തിപൂർവ്വം ജപിക്കുകയും വേണം.

സങ്കഷ്ട നാശന ഗണേശ സ്‌തോത്രം

ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നോപശാന്തയേ.

പ്രണമ്യ ശിരസാ ദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോധരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവര്‍ണ്ണം തഥാഷ്ടകം
നമവം ഫാലചന്ദ്രം ച,
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്‌നഭയം തസ്യ
സര്‍വ്വസിദ്ധികരം ധ്രുവം

ഫലശ്രുതി
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം
ധനാര്‍ത്ഥി ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍
മോക്ഷാര്‍ത്ഥി ലഭതേ ഗതിം
ജപേത് ഗണപതി സ്‌തോത്രം,
ഷഡ്ഭിര്‍മാസൈഃ ഫലം ലഭേത്
സംവത്സരണേ സിദ്ധിം ച
ലഭതേ നാത്രസംശയഃ

Story Summary: Benefits of offering Lemon Garland to
Lord Ganesha continuously for three days


error: Content is protected !!