Saturday, 29 Jun 2024
AstroG.in

മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക്നല്ല കാലം; 1199 കുംഭം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി

2024 ഫെബ്രുവരി 13, മകരം 30 ചൊവ്വാഴ്ച പകൽ 3 മണി 46 മിനിട്ടിന് രേവതി നക്ഷത്രം ഒന്നാം പാദം മീനക്കൂറിലാണ് കുംഭ സംക്രമം. ഉച്ചയ്ക്ക് ശേഷം കുംഭ രവി സംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് കുംഭമാസം തുടങ്ങുക. കുംഭം 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം കൃത്യമായ ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടത്. ഗോചരാൽ ഈ കുംഭ സംക്രമം മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക1/4)
നേട്ടങ്ങളുടെ കാലമാണ്. പ്രതീക്ഷിച്ചിരുന്ന മിക്ക കാര്യങ്ങളും സഫലമാകും വിദ്യാഭ്യാസ കാര്യങ്ങളിലും കർമ്മരംഗത്തും വളരെ പുരോഗതി ഉണ്ടാകും. പഴയ സാമ്പത്തിക ബാദ്ധ്യതകൾ കൊടുത്തു തീർക്കും. ജീവിതത്തിൽ മൊത്തത്തിലൊരു അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം.

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ മാറി കിട്ടുന്നതാണ് കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുന്നതിനുള്ള യോഗം കാണുന്നു. തൊഴിൽ രംഗത്ത് ദീർഘവീഷണത്തോടു കൂടി പെരുമാറും. ഗൃഹത്തിൽ വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. പുതിയ ഗൃഹം വാങ്ങാവാനുള്ള അവസരവും വന്നു ചേരും. വാക്ക് തർക്കങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിക്കുന്ന മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. യുക്തിക്ക് നിരക്കാത്ത ചില പ്രവർത്തികൾ ചെയ്യുവാനിടയുണ്ട്. ധനനഷ്ടത്തിന് അവസരം ഉണ്ടാകും. ശത്രുഭയം മനസ്സിനെ അലട്ടും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. കുടുംബത്തിൽ അനാവശ്യ സംസാരം ഒഴിവാക്കുവാൻ ശ്രമിക്കണം.

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ കഴിയണം. ആശയവിനിമയത്തിൽ കാണിക്കുന്ന അലസത പല തെറ്റിദ്ധാരണകൾക്കും കാരണമാകുന്നതാണ്. അറിയാത്ത കാര്യത്തിന് അഭിപ്രായം പറയാൻ പോവരുത് ആരേയും കണ്ണടച്ച് വിശ്വസിക്കരുത് വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
നിയന്ത്രണമില്ലാത്ത ചിന്തകളാൽ മനോദുരിതത്തിന് സാധ്യത ദൈവികപരമായ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുക വഴി മാനസിക സമ്മർദ്ദത്തിൽ നിന്നും മോചനം കിട്ടും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവുമൂലമുള്ള അനാരോഗ്യം കരുതിയിരിക്കണം. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബബന്ധങ്ങൾ വിട്ടുപോവാതെ നോക്കണം.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യങ്ങളിൽ അല്പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും. കൂട്ടു ബിസിനസ്സിൽ പുതിയ ആശയം വിജയിക്കാനിടയാക്കും. പൂർവ്വിക സ്വത്ത് ക്രയവിക്രയം ചെയ്യാൻ ആലോചിക്കും. കടബാധ്യത അധികരിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം. പുതിയ വ്യക്തികളുമായി സൗഹ്യദം പുലർത്തും. വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

തുലാക്കൂറ്
(ചിത്തിര1/2, .ചോതി, വിശാഖം3/4)
ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം വന്നു ചേരും. അനാവശ്യ ചിന്തകൾ വഴി തെറ്റിക്കാം. സാഹസമായ നീക്കങ്ങൾ ധനനഷ്ടത്തിന് ഇടവരുത്തുന്നതാണ്. ബന്ധു ജനങ്ങളുമായി കലഹം ഉണ്ടാവാതെ നോക്കണം. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യുന്നതാണ്. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാവും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , ത്യക്കേട്ട)
സാമ്പത്തിക ഇടപാടിൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല മേലധികാരികളിൽ നിന്നും അത്യപ്തി വചനങ്ങൾ കേൾക്കുവാൻ ഇടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. അശ്രാന്ത പരിശ്രമത്താൽ പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു മാറി അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. ഈശ്വര പ്രാർത്ഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ക്രയവിക്രയങ്ങളിൽ ലാഭം കാണുന്നു. പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും ഈശ്വര കടാക്ഷം കൂടുതൽ ഉണ്ടാകും. സന്താനങ്ങൾക്ക് ഉയർച്ചയും വാഹന ലാഭവും ഉണ്ടാകും. ശത്രു ദോഷം കുറയും. സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായ സഹകരണം ലഭിക്കും. വിവാഹം നടക്കും.

മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
അവമതി രോഗം വാക് തർക്കം ശത്രുക്കളെ കൊണ്ട് പീഡ എന്നിവ കരുതിയിരിക്കണം. ബന്ധുക്കളും സുഹ്യത്തുക്കളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാക്കുകളിൽ മിതത്വം പാലിക്കണം. അനാവശ്യ വാഗ്വാദത്തിൽ ഏർപ്പെട്ട് മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കുന്നതാണ്. ഈശ്വര ചിന്ത കൂടുന്നത് എല്ലാ കാര്യങ്ങൾക്കും ഗുണം ചെയ്യും.

കുംഭക്കൂറ്
(അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകുക. ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതുമൂലം ദ്രവ്യനാശവും മാനഹാനിയും സംഭവിക്കും. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉദരരോഗങ്ങൾ ശല്യം ചെയ്യും.

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
ലക്ഷ്യബോധത്തോടെ കാര്യങ്ങൾ മുന്നോട്ട് പോകുമെങ്കിലും വിജയത്തിലെത്തിക്കാൻ പ്രയാസപ്പെടും മുൻകോപം നിയന്ത്രിയണം.കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കാം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം ദൃഷ്ടിപദത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണ ഒഴിവാക്കണം

ജ്യോതിഷി പ്രഭാസീന .സി.പി.
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you

Copyright 2024 Neramonline.com. All rights reserved

error: Content is protected !!