Wednesday, 26 Jun 2024
AstroG.in

മേടം, മകരം, കന്നി, ചിങ്ങം കൂറുകാർക്ക്നല്ല സമയം; 1199 മിഥുനം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി

1199 മിഥുനം 1 മുതൽ 31 ( 2024 ജൂൺ 15 – ജൂലൈ 15 ) വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാലും പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ മിഥുന സംക്രമം മേടം, മകരം, കന്നി, ചിങ്ങം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4 )
തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. തർക്കത്തിൽ കിടന്ന സ്വത്തുവകകൾ തീർപ്പായി വരും. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കും ഉജ്ജ്വലമായ വിജയ സാധ്യതകൾ കാണുന്നു. വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം നടക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം ക്രമേണ പ്രശ്നങ്ങളെല്ലാം ശമിക്കും. കൃത്യനിർവ്വഹണ വീഴ്ച വരാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്. അലർജി , ആസ്മ , അസ്തി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധ വേണം. ആരുമായും കലഹത്തിന് പോവരുത്.

മിഥുനക്കൂറ്
(മകയിര്യം 1/2 , തിരുവാതിര , പുണർതം 3/4 )
ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹങ്ങൾ ഉണ്ടാകാതെ നോക്കണം. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. സാമ്പത്തിക വിഷയങ്ങളിൽപ്പെട്ടിട്ടുള്ള മന:ക്ലേശങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പകർച്ച വ്യാധികൾ പിടിപ്പെടാതെ നോക്കണം. ദീർഘയാത്രകൾ കഴിവതും കുറക്കുക.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം )
ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. എന്നാൽ സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ചതിയിൽപ്പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ക്ഷമാശീലത്തോട് കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്.

ചിങ്ങക്കൂറ്
(മകം , പൂരം ഉത്രം 1/4 )
കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വളരെ നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മതി നേടാനും കഴിയും. ഭൂമി വാങ്ങാനും ഗൃഹനിർമ്മാണത്തിനുമുള്ള അവസരങ്ങൾ കൈവരും. കർമ്മരംഗത്തും നല്ല അനുഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ജോലിയിൽ നിന്ന് പല നേട്ടങ്ങളും കൈവരും.

കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മത്സര പരീക്ഷകളിൽ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിക്കും. മറന്നു കിടന്ന പല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കാൻ സാധിക്കും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
പല പ്രകാരേണയുള്ള അസഹിഷ്ണുത അനുഭവപ്പെടാം ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളും അലട്ടും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജ്ജിക്കുക. അശ്രദ്ധ പാടില്ല. അലസത വെടിയണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ദൈവാധീനം ഉള്ളത് കൊണ്ട് ആയുർ ദോഷം തരണം ചെയ്യും. ആസ്മ, അലർജി രോഗങ്ങൾ ഉള്ളവർ വളരെ ശ്രദ്ധിക്കണം സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതാണ്. ഒരു ഭാഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയും മറുഭാഗത്ത് കർമ്മപുഷ്ടി കുറവു മൂലം മാനസിക പിരിമുറക്കും വർദ്ധിക്കുകയും ചെയ്യും.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും നേരിടും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ് പേര് സമ്പാദിക്കാൻ ഇടവരുത്തും. അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. ജോലിയിൽ വിരസത വരാതെ നോക്കണം. വാക്കുതർക്കങ്ങൾ കഴിവതും ഒഴിവാക്കണം.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ പൊതുമെ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണം പുരോഗമിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. തീർത്ഥാടനത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. മക്കൾക്ക് വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി കാണുന്നു.

കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
സാമ്പത്തിക ഇടപാടുകൾ തർക്കം കാരണം നീളാൻ സാധ്യത .കുടുംബത്തിൽ അനാവശ്യ ചെലവുകൾ വർദ്ധിക്കും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം. കൂട്ടുകെട്ടുകൾ മൂലം മനസ്വസ്ഥത ഇല്ലാതാകും ചില രഹസ്യ ബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം പിന്നീട് അത് മൂലം ദു:ഖിക്കേണ്ടി വരും.

മീനക്കൂറ്
( പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ധനം ചിലവു ചെയ്യേണ്ടി വരും. എടുത്തു ചാടി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടാൻ സാധ്യത. എല്ലാ വിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബത്തിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം. തൊഴിലിൽ വിരസത വരാതെ നോക്കണം

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you Predictions by Prabha Seena

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!