Thursday, 21 Nov 2024
AstroG.in

മേടത്തിലെ ആയില്യം ശനിയാഴ്ച;ഒരു തവണയെങ്കിലും ഇത് കേട്ട് ജപിക്കൂ

നാഗദോഷങ്ങൾ മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന്
നാഗരാജ അഷ്ടോത്തരം ജപിക്കണം. ഈ ദിവസം വ്രതം
നോറ്റ് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. നാഗരാജാവിന്റെ അഷ്ടോത്തര ജപം സർപ്പദോഷങ്ങൾ എല്ലാം മാറ്റും. ആയില്യ ദിവസം മാത്രമല്ല എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇത് ജപിക്കാം. ആയില്യം നാൾ അല്ലെങ്കിൽ തിങ്കളാഴ്ച ദിവസമാണ് അഷ്ടോത്തര ജപം തുടങ്ങാൻ ഏറ്റവും ഉത്തമം. രോഗമുക്തി, വിവാഹഭാഗ്യം, സന്താനലാഭം, ബിസിനസ് വിജയം, തൊഴിൽപരമായ നേട്ടങ്ങൾ, സമ്പൽ സമൃദ്ധി, കുടുംബ സുഖം ഇവ നേടാനും ജാതകവശാലും ചാരവശാലുമുള്ള രാഹുദോഷങ്ങൾ പരിഹരിക്കാനും രാഹുദശ, അപഹാര ദോഷം മാറാനും
ഈ അഷ്ടോത്തര ജപം ഉത്തമമാണ്. 21, 41 ദിവസം തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി ലഭിക്കും. ആയില്യം നാളിലും ഞായർ, തിങ്കൾ ദിവസങ്ങളിലും നാഗപഞ്ചമി ദിവസവും ഈ അഷ്ടോത്തര ജപം മുടക്കരുത്. നേരം ഓൺലൈൻ പ്രേക്ഷകർക്കായി ശ്രേഷ്ഠവും ദിവ്യവുമായ നാഗരാജ അഷ്ടോത്തരം ഭക്തിസാന്ദ്രമായി ജപിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റെക്കാഡിംഗ് & മിക്സ് ഗൗതം ജി. ഭക്തർക്ക് വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: https://youtu.be/GQlqkdg1sLo

Story Summary: Significance and Benefits of Nagaraja Ashtothara Japam



Attachments area
Preview YouTube video നാഗരാജ അഷ്ടോത്തരം ജപിക്കൂ, ഉറപ്പായും കുടുംബം രക്ഷപ്പെടും | Nagaraja Ashtotharam | ആയില്യ പൂജ |

error: Content is protected !!