Saturday, 21 Sep 2024
AstroG.in

മേടപ്പത്തിന് ഇവർ സർപ്പപ്രീതി നേടണം; പ്രാർത്ഥിക്കാൻ 9 മന്ത്രങ്ങൾ

അനിൽ വെളിച്ചപ്പാടൻ

പത്താമുദയ ദിവസമായ ഏപ്രിൽ 23 വ്യാഴാഴ്ചസാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ച്  ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള 9 മന്ത്രങ്ങൾ താഴെ ചേർക്കുന്നു. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ജപിക്കാം. ഏപ്രിൽ 23ന്  സൂര്യോദയം 6 മണി 13 മിനിട്ട് 42 സെക്കന്റിനാണ്. (ഗണനം: കൊല്ലം). ഇവയിൽ നിങ്ങൾക്ക് സ്വീകാര്യമായ ഒരു മന്ത്രമോ അല്ലെങ്കിൽ എല്ലാ മന്ത്രങ്ങളുമോ അതുമല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചില മന്ത്രങ്ങൾ മാത്രമോ 9 അല്ലെങ്കിൽ ഒൻപതിന്റെ ഗുണിതങ്ങളായി ജപിക്കാം. അപ്പോഴും ഗായത്രിമന്ത്രം ആദ്യം ജപിക്കുക തന്നെ വേണം. കാരണം  ഗായത്രി ജപിക്കാതെയുള്ള ഒരു  മന്ത്രജപത്തിനും ഫലസിദ്ധിയില്ലെന്ന്  ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോൾ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാൽ ഏറ്റവും ദോഷപ്രദമായി നിൽക്കുന്ന ഇടവക്കൂറിലെ കാർത്തിക, രോഹിണി, മകയിരം, പുണർതം, പൂയം ആയില്യം, കന്നിക്കൂറിലെ ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ധനുക്കൂറിലെ ഉത്രാടം, കുംഭക്കൂറിലെ അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രജാതരും പത്താമുദയ ദിവസം സർപ്പ പ്രീതികരമായ പ്രാർത്ഥനകളും കർമ്മങ്ങളും ചെയ്യണം. സർപ്പക്ഷേത്ര ദർശനവും യഥാശക്‌തി അഭിഷേകവും  ഇഷ്ടവഴിപാടുകളും ചെയ്യേണ്ടതാണ്.  ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധിക്കാത്തതിനാൽ “ഓം രാഹവേ നമഃ” എന്ന മന്ത്രം 108 പ്രാവശ്യമെങ്കിലും ജപിച്ച് സർപ്പപ്രീതിക്കായി പ്രാർത്ഥിക്കുക. അല്ലെങ്കിൽ താഴെ 9 മന്ത്രങ്ങളുടെ കൂട്ടത്തിൽ ചേർത്തിട്ടുള്ള സർപ്പദോഷ ശാന്തിമന്ത്രം അക്ഷരത്തെറ്റ് വരുത്താതെ ജപിക്കണം. എല്ലാവർക്കും പത്താമുദയ ആശംസകൾ :

1. ഗായത്രിമന്ത്രം

ഓം ഭുർ ഭുവ:സ്വ:

തത് സവിതുർ വരേണ്യം 

ഭർഗോദേവസ്യ ധീമഹി 

ധിയോയോന: പ്രചോദയാത്.

2. ആദിത്യ ഗായത്രി

ഓം ആദിത്യായ വിദ്മഹേ 

ദിവാകരായ ധീമഹീ 

തന്വോ സൂര്യ: പ്രചോദയാത്.

3. ആദിത്യ സ്തോത്രം

ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം 

തമോരിം സർവ്വപാപഘ്നം 

പ്രണതോസ്മി ദിവാകരം

4. ആദിത്യധ്യാന മന്ത്രം


പത്മാസന: പത്മ കരോ ദ്വിബാഹുഃ 

പത്മദ്യുതിഃ സപ്ത തുരംഗ വാഹനഃ 

ദിവാകരോ ലോക ഗുരുഃ കിരീടി 

മയി പ്രസാദം വിദധാതു ദേവഃ

5. ആദിത്യ പ്രസീദമന്ത്രം

ഭക്ത്യാ പരിദധാമീ ത്വത്തേജോരൂപം തഥാംബരം 

അനേന പരിധാനേന പ്രസീദത്വം ദിവാകര: 

6. സൂര്യദേവ പുഷ്‌പാഞ്‌ജലി മന്ത്രം

അഗ്നിം ദൂതം വൃണീമഹേ ഹോതാരം 

വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും

ഓം ആദിത്യായ നമഃ

7. ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകാരായ നമോ നമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോ നമഃ

മോഹവിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ

സ്ഥാവര ജംഗമാചാര്യായ തേ നമോ

ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

8. സൂര്യശാന്തിമന്ത്രം

ഓം ആസത്യേന രജസാ വര്‍ത്തമാനോ

നിവേശയന്നമൃതം മര്‍ത്ത്യഞ്ച.

ഹിരണ്യയേന സവിതാ രഥേനാ 

ദേവോയാതി ഭുവനാ വിപശ്യന്‍

അഗ്നിം ദൂതം വൃണീമഹേ ഹോതാരം 

വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.

യേഷാമീശേ പശുപതി: പശൂനാം 

ചതുഷ്‌പദാമുത ച ദ്വിപദാം

നിഷ്ക്രീതോഅയം യജ്ഞിയം ഭാഗമേതു 

രായസ്പോഷാ യജമാനസ്യ സന്തു.

അധിദേവതാ പ്രത്യധിദേവതാ സഹിതായ

ഭഗവതേ 

ആദിത്യായ നമഃ ശംഭവേ നമഃ

9. സർപ്പദോഷശാന്തി മന്ത്രം


ഹിമാനീഹന്തവ്യം

ഹിമഗിരിനിവാസൈകചതുരൗ 

നിശായാം നിദ്രാണാം നിശി ചരമഭാഗേ ച

വിശദൗ 

വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ

സമയിനാം സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ

കിം.

– അനിൽ വെളിച്ചപ്പാടൻ

www.uthara.in

Subscribe:

https://www.youtube.com/utharaastrology

error: Content is protected !!