Saturday, 23 Nov 2024
AstroG.in

മേൽക്കുമേൽ അഭിവൃദ്ധിയും മഹാഭാഗ്യവും അതിവേഗമുണ്ടാകാൻ ഇതാണ് വഴി

മംഗള ഗൗരി
ദാമ്പത്യ ദുരിതങ്ങൾ നീങ്ങി കുടുംബസൗഖ്യത്തിനും സന്താന സൗഭാഗ്യത്തിനും സന്താനങ്ങൾ കാരണമുള്ള വിഷമങ്ങൾ മാറുന്നതിനും ചൊവ്വാദോഷം കാരണം വിവാഹം വൈകുന്നതിന് പരിഹാരമായും ഷഷ്ഠിവ്രതം എടുക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമാണ്.
അത്യാദരപൂര്‍വ്വം കേരളത്തിൽ പരക്കെ ആചരിക്കുന്ന
4 സുപ്രധാന വ്രതങ്ങളിൽ ഒന്നാണിത്. ഏകാദശി, പ്രദോഷം, ആയില്യം എന്നിവയാണ് മറ്റ് 3 വ്രതങ്ങൾ.
വെളുത്തപക്ഷം ആറാമത്തെ തിഥിയിൽ സൂര്യോദയ ശേഷം ആറുനാഴിക ഷഷ്ഠി തിഥിയുള്ള ദിവസമാണ് വ്രതം വേണ്ടത്. വ്രതം എടുക്കുന്നവർ പഞ്ചമിനാളിൽ ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിനാളില്‍ കാലത്ത് കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യപൂജ എന്നിവ നടത്തണം. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് വിധിപ്രകാരം ഷഷ്ഠി ആചരിക്കുന്നത് ഏറ്റവും ഫലപ്രദമാണ്.
അശ്വതി, കാർത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രജാതർ എല്ലാ മാസവും ഷഷ്ഠി വ്രതംം നോറ്റാൽ അവർക്ക് ജീവിതത്തിൽ മേൽക്കുമേൽ അഭിവൃദ്ധിയും മഹാഭാഗ്യവുമുണ്ടാകും. ഉത്രാടം, മൂലം, ഉത്തൃട്ടാതി, അനിഴം നക്ഷത്രക്കാർ ഷഷ്ഠി വ്രതം
അനുഷ്ഠിച്ചാൽ ജീവിത ദുരിതങ്ങൾക്ക് ശമനമുണ്ടാകും. മാത്രമല്ല ഇവർക്ക് ധാരാളം ശുഭാനുഭവങ്ങളും ലഭിക്കും.
ചൊവ്വാദോഷമുള്ളവരും ചൊവ്വാദശയോ അപഹാരമോ
നടക്കുന്നവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കണം.

ഓരോ മാസത്തെയും ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് പ്രത്യേകം ഫലങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. ഇത്
പ്രകാരം 2024 ജൂൺ 12 ന് ബുധനാഴ്ച ജ്യേഷ്ഠമാസ ഷഷ്ഠിയിൽ ( ഇടവം ) വ്രതമെടുത്ത് സ്‌കന്ദനെ
പൂജിച്ചാല്‍ ലൗകിക സുഖങ്ങൾ അനുഭവിച്ച ശേഷം ജീവിതാന്ത്യത്തിൽ പുണ്യലോക പ്രാപ്തി ഫലം. തിഥി സമയം: ജൂൺ 11 വൈകിട്ട് 5:33 മുതൽ 12 ന് വൈകിട്ട് 7:20 വരെ. സന്താനങ്ങളുടെ ക്ഷേമത്തിനും ചൊവ്വാദോഷ പരിഹാരത്തിനും കാര്യവിജയത്തിനും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കാനും അനുഷ്ഠിക്കുന്ന ഷഷ്ഠി വ്രതം എടുക്കാൻ കഴിയാത്തവർ ആ ദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം, വഴിപാടുകൾ എന്നിവ നടത്തി പ്രാർത്ഥിക്കണം. ഷഷ്ഠിദിവസം സന്ധ്യയ്ക്ക് സുബ്രഹ്മണ്യ അഷ്ടോത്തരം, സ്കന്ദ ഷഷ്ഠി കവചം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, സുബ്രഹ്മണ്യ ഭുജംഗം, ഷഷ്‌ഠി ദേവിസ്‌തുതി എന്നിവ ചൊല്ലുന്നത് നല്ലതാണ്. പിറ്റേന്ന് തുളസീതീർഥം സേവിച്ച് പാരണ വിടാം. കാര്യസിദ്ധിക്ക് വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം വളരെ ഫലപ്രദമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുബ്രഹ്മണ്യ പഞ്ചരത്നം സ്തോത്രം കേൾക്കാം:

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ എന്നിവ ഷഷ്ഠി ദിവസം കഴിയുന്നത്ര തവണ ഭഗവാൻ്റെ ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും ഈ ഗായത്രി നല്ലതാണ്.

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

ശ്രീമുരുകനെ ധ്യാനിച്ച് രൂപം സങ്കല്പിച്ച് ധ്യാനശ്ലോകം ജപിക്കണം. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധി ഉണ്ടാകും.

അർത്ഥം:
തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം എന്നിവ ചാർത്തിയ ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയ ഇരുകൈകളിൽ വേലും വജ്രവും ധരിച്ചിരിക്കുന്ന കുങ്കുമ വർണശോഭ ഉള്ള മഞ്ഞപ്പട്ടുടുത്ത സുബ്രഹ്മണ്യ സ്വാമിയെ ധ്യാനിക്കുന്നു.

Story Summary: Significance and Special Benefits of
Shashti Vritham on Edavam Month

error: Content is protected !!