രണ്ടാംനാൾ ബ്രഹ്മചാരിണിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം
വി സജീവ് ശാസ്‌താരം
നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് പാര്‍വതി ചെയ്തത്. ഇപ്രകാരം തപസ് അനുഷ്ഠിക്കുന്ന ഭാവമാണ് ബ്രഹ്മചാരിണി. ഈ ഭാവത്തിൽ ദേവിയെ ആരാധിച്ചാൽ ചിത്തശുദ്ധിയും വിദ്യാലാഭവും ഫലം
ധ്യാനം
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ദ്ധകൃതശേഖരാം
ജപമാലാ കമണ്ഡലുധരാം
ബ്രഹ്മചാരിണീം ശുഭാം
ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം
ദ്വിതീയദുര്‍ഗാം ത്രിനേത്രാം
ധവളവര്‍ണാം ബ്രഹ്മരൂപാം
പുഷ്പാലങ്കാരഭൂഷിതാം
പദ്മവദനാം പല്ലവാധരാം
കാന്തങ്കപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
സ്മേരമുഖീം നിംനനാഭിം നിതംബനീം
സ്തോത്രം
തപശ്ചാരിണീ ത്വം ഹിതാപത്രയനിവാരിണീ
ബ്രഹ്മരൂപധരാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
നവചക്രഭേദിനീ ത്വം ഹി നവ ഐശ്വര്യപ്രദായിനീ
ധനദാം സുഖദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
ശങ്കര പ്രിയാത്വം ഹി ഭുക്തി – മുക്തിദായിനീ
ശാന്തിദാം മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Navaratri Second Day Worshipp:
Goddess Brahmacharini Dhayanam and Stotram