Friday, 20 Sep 2024
AstroG.in

രണ്ടിന് അസ്ഥിര മനസ്‌; കലയിൽ മിന്നിത്തിളങ്ങും

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്   സംഖ്യാശാസ്ത്ര പ്രകാരമുള്ള നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങൾപ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  29 ആണ് ജനിച്ച ദിവസമെങ്കിൽ 2+9= 1+1= 2.

രണ്ട് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:
2,11,20,29 എന്നീ തീയതികളിൽ ജനിക്കുന്നവരുടെയെല്ലാം ജന്മസംഖ്യ രണ്ടാണ് ഇവർ സൗമ്യശീലരും സ്വപ്നലോകത്ത് ജീവിക്കുന്നവരുമാണ്. യാഥാർത്ഥ്യങ്ങളെക്കാൾ സങ്കല്പങ്ങളാണ്  ഇവർക്കിഷ്ടം. ഇവർ എല്ലാവരേയും സഹായിക്കും; പക്ഷെ പ്രത്യുപകാരം ലഭിക്കില്ല. മനസിന് തീരെ ഉറപ്പുണ്ടാകില്ല. ഇതൊഴിവാക്കിയാൽ ജീവിതവിജയം ലഭിക്കും. നന്നായി ചിന്തിച്ചേ ഏതു കാര്യവും ചെയ്യുകയുള്ളൂ. നീതി, ന്യായം, എന്നിവയ്ക്കുവേണ്ടി പോരാടും. അനീതി ഇവർ പൊറുക്കില്ല.ആത്മ വിശ്വാസക്കുറവ്, അസ്ഥിര മനസ്‌, മുൻകോപം ഇവ ഒഴിവാക്കണം നിസാര കാര്യങ്ങൾക്ക് പോലും മുൻകോപം പാടില്ല. ഇവരിൽ ചിലർ രാഷട്രീയത്തിലും സിനിമയിലും കലാരംഗത്തും  ശോഭിക്കും.  കലയുമായി ബന്ധപ്പെട്ട ജോലികളാണെങ്കിൽ  മിന്നിത്തിളങ്ങും.മറ്റുള്ളവർ അച്ചടി, തുണിവ്യാപാരം, ആഭരണശാല എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തികളിൽ മുഴുകും. 
മക്കളെ ശ്രദ്ധിച്ചു വളർത്തണം. തടിച്ച ശരീരമായിരിക്കും. മാംസളമായ കുറുകിയ കഴുത്ത്, കനത്ത പുരികം, നീണ്ട കണ്ണുകൾ, ഉരുണ്ട മുഖം, ചുരണ്ടതലമുടി എന്നിവ ഇവരിൽ മിക്കവരുടെയും പ്രത്യേകതകളാണ്.

ഭാഗ്യക്കുറി എടുക്കുമ്പോൾ  സംഖ്യകൾ കൂട്ടുമ്പോൾ 2 വരുന്ന  വിധത്തിലുള്ള ടിക്കറ്റുകൾ എടുക്കണം. പ്രമേഹം, നേത്രരോഗം, ദഹനേന്ദ്രിയ രോഗങ്ങൾ  ഇവ വരാതെ ശ്രദ്ധിക്കണം. ചെറുപ്പത്തിൽ തന്നെ ആഹാരം ക്രമീകരിച്ചു കഴിക്കുന്നത് നല്ലതാണ്. മുരിങ്ങയില, മുരിങ്ങക്കായ, ചീര, പഴവർഗ്ഗങ്ങൾ തുടങ്ങിയവ കൂടുതൽ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.
ഹിന്ദുമത വിശ്വാസികൾ ചന്ദ്രനെ പ്രീതിപ്പെടുത്തിയാൽ ജീവിതവിജയമുണ്ടാകും. മറ്റു മത വിശ്വാസികൾ  ഇഷ്ടമുള്ള ദൈവത്തെ ധ്യാനിച്ചാലും  ഇതേ ഫലം കിട്ടും. സ്ത്രീകൾ ഒന്ന് ജന്മസംഖ്യയുള്ള പുരുഷനെയും (1,10,19,28 എന്നീ തീയതികളിൽ ജനിച്ചവർ) പുരുഷന്മാർ 7  ജന്മസംഖ്യയുള്ള  (7,16,25 എന്നീ തീയതികളിൽ ജനിച്ചവർ)  സ്ത്രീയെയും വിവാഹം കഴിച്ചാൽ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
2-ാം തീയതി ജനിച്ചവർ വലിയ ലക്ഷ്യങ്ങൾ ഉള്ളവരും രാഷ്ട്രീയകാര്യങ്ങളിൽ താത്പര്യമുള്ളവരും സമാധാനപ്രിയരുമാകും.

11-ാം തീയതി ജനിച്ചവർ നല്ല ഈശ്വരവിശ്വാസികളും ഈശ്വരരപ്രീതി നേടുന്നവരുമായിരിക്കും.
20,29 തീയതി ജനിച്ചവർ  ദൈവാനുഗ്രഹമുള്ളവരാണ്. സ്വാർത്ഥത ഒഴിവാക്കിയാൽ ജനപ്രിയരായി മാറാം. 
രണ്ട് ജന്മസംഖ്യയുള്ളവർ
ദേവീക്ഷേത്രത്തിൽ പോകുന്നത് നല്ലതാണ്. ഞായറും തിങ്കളും വെള്ളിയുമാണ് ഇവർക്ക്നല്ല ദിവസങ്ങൾ. 2,11,20,,29 എന്നീ തീയതികളിൽ ഈ ദിവസങ്ങൾ ഒത്തുവന്നാൽ ആ ദിവസം ഏറെ നല്ലതാണ്.

രണ്ട് ജന്മസംഖ്യയുള്ളവർ  ജീവിത പങ്കാളിയെ ധിക്കരിക്കരുത്. ഒരു പ്രലോഭനങ്ങളിലും കുടുങ്ങരുത്. 2  കാർക്ക് പച്ചനിറം ഭാഗ്യം നൽകും. മുത്ത്, ചന്ദ്രകാന്തം,  ഇളംപച്ചകല്ല് എന്നിവ മോതിരമായി ധരിക്കാം. നന്മയുണ്ടാകും.  രണ്ടിൽ ജനിച്ചവരുടെ പേരുകളിലെ സംഖ്യകൾ കൂട്ടിയാൽ 92,83,101 എന്നീ സംഖ്യകൾ വരുന്നത് ഭാഗ്യമാണ്. 20 വന്നാൽ വലിയ ദോഷമില്ല.
എന്നാൽ പേരുകളിലെ സംഖ്യകൾ കൂട്ടിയാൽ11,38, 37,56,65,74 എന്നീ സംഖ്യകൾ വരുന്നത്അത്ര ഗുണകരമാകില്ല. അതുകൊണ്ട് 2  ജന്മസംഖ്യയുള്ളവർ നീണ്ട പേര് ഇട്ടാൽ മുകളിൽ പറഞ്ഞ ഭാഗ്യ സംഖ്യകൾനമ്പറുകൾ ഒത്തുവന്നേക്കും.
‘ഉ’ കാരത്തിൽ അവസാനിക്കുന്ന  പേരുകൾ ഇടരുത്. 

– പി.വി.ഗോപകുമാർ
+91 9495509212

error: Content is protected !!