രത്നങ്ങൾ ദോഷപരിഹാരവും ഭാഗ്യവും നൽകും
വേദാഗ്നി അരുൺ സൂര്യഗായത്രി
ഏറെ പ്രചാരത്തിലുള്ളതും വളരെ ഫലപ്രദവുമായ ഒരു ദോഷപരിഹാരമാണ് രത്ന ധാരണം. അതീവ സുക്ഷ്മതയോടെ ചെയ്യേണ്ട കർമ്മമാണിത്. ധരിക്കുന്ന വ്യക്തിയുടെ ജാതകം പരിശോധിച്ച് ദോഷപരിഹാരത്തിന് ഉത്തമമായതും ദോഷഫലങ്ങൾ ഇല്ലാത്തതുമായ രത്നം നിർദ്ദേശിക്കുവാൻ ഇതിൽ പ്രാവീണ്യം ഉളളവർക്ക് മാത്രമേ കഴിയൂ. നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരോ ഗ്രഹത്തിനും രത്നങ്ങൾ വിധിച്ചിട്ടുള്ളത്. എന്തായാലും ദോഷ, ദുരിത മുക്തിക്കും ജീവിതാഭിവൃദ്ധിക്കും രത്നധാരണം ഉത്തമമെന്ന് മിക്കവരും വിശ്വസിക്കുന്നു. ഭാഗ്യരത്നങ്ങൾ, ജന്മ രത്നങ്ങൾ, നവരത്ന ധാരണ ഫലം തുടങ്ങി രത്ന വിശേഷങ്ങൾ ധാരാളമുണ്ട്. പരിശോധിച്ച് മാത്രം രത്നങ്ങൾ വാങ്ങുക. ചില അസുഖങ്ങൾക്ക് പ്രതിവിധിയായും രത്നം ധരിക്കാറുണ്ട്.അതുകൊണ്ട് ശ്രദ്ധയോടെ മാത്രം രത്നം തിരഞ്ഞെടുക്കുക:
നക്ഷത്രങ്ങൾക്കുള്ള രത്നങ്ങൾ
നക്ഷത്രങ്ങൾ | രത്നങ്ങൾ |
അശ്വതി, മകം, മൂലം | വൈഡൂര്യം |
ഭരണി, പൂരം, പൂരാടം | വജ്രം |
കാർത്തിക, ഉത്രം, ഉത്രാടം | മാണിക്യം |
രോഹിണി, അത്തം, തിരുവോണം | മുത്ത് |
മകയിരം, ചിത്തിര, അവിട്ടം | പവിഴം |
തിരുവാതിര, ചോതി, ചതയം | ഗോമേദകം |
പുണർതം,വിശാഖം,പൂരുരുട്ടാതി | മഞ്ഞപുഷ്യരാഗം |
പൂയം, അനിഴം, ഉത്രട്ടാതി | ഇന്ദ്രനീലം |
ആയില്യം, തൃക്കേട്ട, രേവതി | മരതകം |
എല്ലാ രത്നങ്ങളുടെയും മേന്മ ഉറപ്പു വരുത്തുന്നത് ‘4 സി’ യിലൂടെയാണ്.
എന്താണ് 4 സി
- കാരറ്റ് (Carret)
- കളർ (Color)
- ക്ലാരിറ്റി (Clarity)
- കട്ട് (Cut)
ഇത്രയും നോക്കി മാത്രമേ രത്നങ്ങൾ വാങ്ങാവൂ.
ഗ്രഹങ്ങളും രത്നങ്ങളും ദേവതകളും ഇങ്ങനെ
സൂര്യൻ – മാണിക്യം – ശിവൻ
ചന്ദ്രൻ – മുത്ത് – ദേവി
ചൊവ്വ- പവിഴം – മുരുകൻ
ബുധൻ – മരതകം- സരസ്വതി
വ്യാഴം – മഞ്ഞപുഷ്യരാഗം – വിഷ്ണു, കൃഷ്ണൻ
ശുക്രൻ – വജ്രം – ലക്ഷ്മി
ശനി – ഇന്ദ്രനീലം – ശാസ്താവ്
രാഹു- ഗോമേദകം – സർപ്പം, ശിവൻ
കേതു- വൈഡൂര്യം – സർപ്പം, ഗണപതി
വേദാഗ്നി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
+91 9447384985 (തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
മേൽശാന്തി )