Sunday, 6 Oct 2024
AstroG.in

രാമായണ പാരായണം അറിയേണ്ടതെല്ലാം

രാമായണ മാസം സമാഗതമായി. നാടെങ്ങും ശ്രീരാമ നാമങ്ങൾ നിറയുന്ന പുണ്യകാലം. മലയാളികൾ കർക്കടകം രാമായണ മാസമായി ആചരിച്ചു തുടങ്ങിയിട്ട് കാലം ഒരു പാടായി. രാമായണ പാരായണത്തിന് മാത്രമല്ല ഈശ്വരീയമായ ആരാധനകൾക്ക് ഏറ്റവും പുണ്യപ്രദമാണീ മാസം. കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം നടത്താത്ത മലയാളികളോ ഹിന്ദുക്കളോ കുറവാണ്. നമ്മുടെ ജീവിതവുമായി അത്രമാത്രം ബന്ധമുണ്ട് രാമായണത്തിന്. കര്‍ക്കടകം ഒന്നാം തീയതി മുതല്‍ മാസം മുഴുവനും പാരായണം ചെയ്ത് രാമായണ പാരായണം പൂര്‍ത്തിയാക്കണം എന്നാണ് ആചാര്യവിധി.

എന്നാൽ പലർക്കും രാമായണം പാരായണം ചെയ്യുമ്പോൾ പാലിക്കേണ്ട ചിട്ടകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാരായണം എങ്ങനെ തുടങ്ങണം എന്നതും പാരായണ ക്രമവും ഫലവും ഓരോ ഭാഗവും വായിക്കുന്നതു വഴിയുള്ള പ്രത്യേക ഫലവും സന്താനലാഭത്തിനും വിവാഹ ഭാഗ്യത്തിനും ശത്രുദോഷം മാറാനും ആപത് മുക്തിക്കും വിദ്യാഭിവൃദ്ധിക്കും വിരഹദു:ഖം മാറാനും മറ്റും ജപിക്കേണ്ട ഭാഗങ്ങളും ഹനുമദ് ഭക്തർ ചെയ്യേണ്ട കാര്യങ്ങളും രാമായണ ഗ്രന്ഥം എങ്ങനെ സൂക്ഷിച്ച് വച്ച് വായിക്കണമെന്നും
രാമനാമ മാഹാത്മ്യവുമെല്ലാം ഈ വീഡിയോയിൽ വിശദീകരിക്കുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തർക്കും കൂടി നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Significance and Benefits of Ramayana Parayanam

error: Content is protected !!