Tuesday, 3 Dec 2024
AstroG.in

രാഹുകാലം എങ്ങനെ നോക്കണം?

മംഗളകാര്യങ്ങള്‍ക്കും  യാത്ര പുറപ്പെടാനും രാഹുകാലം ഉത്തമമല്ല. നാം സാധാരണ രാഹുകാലം നോക്കുന്നത് കലണ്ടറിലെ സമയം നോക്കിയാണ്. എന്നാല്‍ ഓരോ ദിവസത്തെയും സൂര്യോദയത്തിന്‍റെ അടിസ്ഥാനത്തിലാണ് അതാതു ദിവസത്തെ രാഹുകാലം നിശ്ചയിക്കന്നത്. 6 മണിക്ക് സൂര്യോദയം കണക്കാക്കിയാണ് സാധാരണകലണ്ടറില്‍ രാഹുകാലം എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് തിങ്കളാഴ്ച ദിവസത്തെ രാഹുകാലം സ്ഥിരമായി കലണ്ടറില്‍ എഴുതിയിരിക്കുന്നത് രാവിലെ 7.30 മുതല്‍ 9 മണിവരെയാണ്. എന്നാല്‍ ആ ദിവസത്തെ സൂര്യോദയം 6.40 ന് ആണെന്നിരിക്കട്ടെ അപ്പോള്‍  അന്നേദിവസത്തെ രാഹുകാലം രാവിലെ 8.10 മുതല്‍ 9.40 വരെയായിരിക്കും. ഇപ്രകാരം ഓരോ ദിവസത്തെയും സൂര്യോദയം നോക്കിവേണം അതാതുദിവസത്തെ രാഹുകാലംകണ്ടുപിടിക്കേണ്ടത്.

error: Content is protected !!