രോഗശാന്തിക്കും ഇഷ്ടസിദ്ധിക്കും സൂര്യാരാധന
സൂര്യനെ ആരാധിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് ഞായറാഴ്ച. അന്ന് ഉദയത്തിന് മുമ്പ് കുളിച്ച് സൂര്യോദയവേളയില്‍
ഓം ഘൃണിസൂര്യാദിത്യ
എന്ന മന്ത്രം ജപിച്ചു കൊണ്ട് ദിവസം ആരംഭിച്ചു നോക്കൂ. ആഴ്ചകൾ പിന്നിടുമ്പോൾ നമ്മുടെ ജീവിതം പ്രകാശമാനമായി മാറുന്നത് നമ്മൾ തന്നെ തിരിച്ചറിയും. പ്രത്യക്ഷ ദൈവമാണ് സൂര്യൻ. നമ്മുടെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്നതും അതിന് വേണ്ട ഊർജ്ജം തരുന്നതും ആദിത്യനാണ്. ഏത് ഗ്രഹത്തിന്റെയും ശാന്തികർമ്മം ചെയ്യും മുൻപ് അദിത്യപൂജയും പ്രാർത്ഥനയും ആവശ്യമാണ്.
ആദിത്യഹൃദയമന്ത്രം കൊണ്ടോ നവഗ്രഹസ്‌തോത്രത്തിലെ ആദിത്യശേ്‌ളാകം കൊണ്ടോ സൂര്യനെ പ്രാര്‍ത്ഥിക്കണം. ആദ്യം പറഞ്ഞ മൂലമന്ത്രം ഏറെ ശക്തിയുള്ളതാണ്. 108, 336, 1008 തുടങ്ങി കഴിവിനനുസരിച്ച് ജപിക്കുന്നത് ഏത് പാപവും അകറ്റും. പാപങ്ങൾ അകന്നെങ്കിൽ മാത്രമേ തടസ്സങ്ങൾ അകന്ന് ജീവിതത്തിൽ പുരോഗതിയുണ്ടാകൂ. ഭഗവാൻ ശ്രീരാമൻ രാവണനെ വധിച്ചത് അഗസ്ത്യ മുനി ഉപദേശിച്ച സന്താപനാശകരായ എന്ന് തുടങ്ങുന്ന ആദിത്യഹൃദയമന്ത്രം ജപിച്ച ശേഷമാണ്.
മന്ത്രങ്ങളുടെ മന്ത്രമായ ഗായത്രി സൂര്യദേവനോടുള്ള പ്രാർത്ഥനയാണ്. ഗായത്രി ജപിക്കാതെ ഒരു മന്ത്രവും ഫലം തരില്ല. ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന ഭഗവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കണേ എന്നാണ് ഗായത്രി മന്ത്രത്തിന്റെ സാരം. ആദിത്യനെ പ്രീതിപ്പെടുത്തിയാൽ എല്ലാ സങ്കടങ്ങളും രോഗ ദുരിതങ്ങളും അകന്നു പോകും. ഞായറാഴ്ച വ്രതമെടുക്കുന്നത് സൂര്യ പ്രീതിക്ക് ഏറ്റവും നല്ലതാണ്.
ശനിയാഴ്ച സൂര്യസ്തമയത്തോടെ തുടങ്ങുന്ന വ്രതം തിങ്കളാഴ്ച തീര്‍ത്ഥസേവയോടെ പൂര്‍ത്തിയാക്കണം. ഒരിക്കലൂണ് ദാനധര്‍മ്മങ്ങള്‍, എന്നിവ പാലിക്കണം. എല്ലാ മലയാള മാസത്തിലെയും ഒന്നാമത്തേയോ മൂന്നാമത്തേയോ ഞായറാഴ്ച തോറും വ്രതം പാലിക്കുക. ഇപ്രകാരം 12 ഞായറാഴ്ച ആചരിക്കുന്നത് രോഗദുരിതങ്ങളകറ്റും. ഞായറാഴ്ചതോറും രാവിലെ സൂര്യനെ സങ്കല്പിച്ച് പൊങ്കാലയിടുന്നത് ഇഷ്ടകാര്യവിജയത്തിന് ഉത്തമമാണ്. 13–ാം ഞായറാഴ്ച പൊങ്കാല സമര്‍പ്പിച്ച് കഴിവിനൊത്ത വിധം സാധുക്കള്‍ക്ക് അന്നദാനവും വസ്ത്രദാനവും ചെയ്യണം. വ്രതദിവസം ചുവന്ന വസ്ത്രം ധരിക്കുകയും ചുവന്നപൂക്കള്‍ ചൂടുകയും ചെയ്യുന്നത് ഉത്തമം. പറ്റുമെങ്കിൽ സൂര്യ ക്ഷേത്രത്തിൽ ദർശനം നടത്തണം. അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ധാര, അഭിഷേകം, കൂവളാർച്ചന എന്നിവ നടത്തുക. ജാതകത്തിൽ ആദിത്യദശയുള്ളവർ സൂര്യ പ്രീതിക്ക് ഞായറാഴ്ച തോറും വ്രതമെടുക്കുന്നത് വളരെ നല്ലതാണ്.
– പുതുമന മഹേശ്വരൻ നമ്പൂതിരി
മൊബൈൽ: +91-9447 020 655