Saturday, 23 Nov 2024
AstroG.in

രോഗശാന്തി, മനോദുഃഖങ്ങൾ, ധനദോഷം, കണ്ണേറ്, നാവേറ് മാറാൻ ഇത് ചെയ്യുക

ജോതിഷി പ്രഭാസീന സി.പി

രോഗങ്ങൾ, കടുത്ത മനോദുഃഖങ്ങൾ, ശാരീരിക പീഡകൾ, പഠന വൈകല്യം, ദു:ശീലങ്ങൾ, ധനം നിലനിൽക്കാതിരിക്കുക, ജോലിയും സ്ഥാനമാനങ്ങളും നഷ്ടമാകുക എന്നിവയ്ക്കെല്ലാം കാരണം പലപ്പോഴും പിതൃശാപമാണ്. അതായത് പൂർവ്വ ദേവതകൾ, പിതൃക്കൾ, സിദ്ധൻമാർ ഇവരുടെ ശാപത്താൽ മേൽപ്പറഞ്ഞ ദോഷങ്ങൾ വരാവുന്നതാണ്. പിതൃകാരനും ആത്മകാരകനും കൺകണ്ട ദൈവമായ ആദിത്യനാണ്. സൂര്യഭജനത്തിലൂടെ ഈ ദോഷങ്ങൾക്ക് ശാന്തി കൈവരുത്താൻ കഴിയും. അതിനു വേണ്ട ചില വഴികൾ പറഞ്ഞു തരാം:

▪️ 13 മാസങ്ങളായി മാസത്തിലൊന്നു വീതം ആദിത്യ പൊങ്കാല ഇടുക.

▪️ ഇതിനൊപ്പം ആദിത്യ കവചമോ, ഹൃദയമോ ജപിക്കുക

▪️ ഞായറാഴ്ചകളിൽ വ്രതമെടുത്ത് ദേഹശുദ്ധി, മനോശുദ്ധി ഇവ വരുത്തി വേണം പൊങ്കാലയും ഈശ്വരഭജനവും ചെയ്യാൻ. ആ ദിവസം എണ്ണയും ഉപ്പും ഉപയോഗിക്കരുത്. രക്തചന്ദനം കൊണ്ട് തിലകം ചാർത്തണം. ചുവന്ന പൂക്കൾ കൊണ്ട് പൂജിക്കണം.

▪️ നേത്ര രോഗമുൾപ്പെടെ രോഗങ്ങളുള്ളവരും , പഠനത്തിൽ മോശമായവരും അവസരോചിത ബുദ്ധി കിട്ടാത്തവരും താഴെ പറയുന്ന ആദിത്യ മന്ത്രം 12 തവണ വീതം നിത്യവും ആദിത്യനെ നോക്കി ചൊല്ലുക.

മന്ത്രം:
ഓം ഹ്രാം ഹ്രീം ഹ്രും
ഹ്രൌം സ സൂര്യായ നമ:

▪️ ഇതേ മന്ത്രം കൊണ്ടോ ആദിത്യ കവച രഹസ്യ മന്ത്രത്താലോ ജലം, സാരസ്വാതാരിഷ്ടം, ബ്രഹ്മിഘൃതം ഇവ ജപിച്ച് രണ്ട് തുള്ളി വീതം കഴിക്കുന്നതും ബുദ്ധി തെളിയാനും, മനോബലത്തിനും പഠന മികവിനും ഗുണം ചെയ്യും.

▪️ നിത്യവും 7 തുളസിയില എടുത്ത് ആദിത്യനെ നോക്കി ഒരു മൊന്ത / കിണ്ടി ജലത്തിൽ മേൽപ്പറഞ്ഞ മന്ത്രം ചൊല്ലി ഭഗവാന് സമർപ്പിച്ചശേഷം ഇലകൾ ജലത്തിലിടുക. വൈകുന്നേരം ആ ജലം കൊണ്ട് കൈകാൽ മുഖം കഴുകുക. കണ്ണേറ്, നാവേറ്, വിളിച്ചു ചൊല്ലി പ്രാർത്ഥന വഴിയുള്ള ദോഷങ്ങൾ പമ്പ കടക്കും. സൗന്ദര്യമുള്ളവർക്ക് ഏൽക്കുന്ന കണ്ണേറ് ദോഷം തീരും.

ജോതിഷി പ്രഭാസീന സി.പി
ഹരിശ്രീ ,പി ഒ : മമ്പറം ,വഴി പിണറായി , കണ്ണൂർ ജില്ല

  • 91 9961442256
    Email: prabhaseenacp @ gmail.com
    Story Summary:
    Traditional Remedies For Solving
    Different Problems in Life

error: Content is protected !!