Saturday, 23 Nov 2024
AstroG.in

രോഗ ദുരിതങ്ങൾ ഒഴിയാൻ ചില പരിഹാര വഴികൾ

ജ്യോതിഷി പ്രഭാസീന സി.പി

ചന്ദ്രദശാകാലത്ത് പൊതുവെ രോഗ ദുരിതങ്ങൾ ഉണ്ടാകാറുണ്ട്. മറ്റ് ദശാകാലത്ത് ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനിഷ്ട ഭാവങ്ങളാലും രോഗ പീഡകൾ ഉണ്ടാകാം. ഇതോടൊപ്പം പൂയം, അനിഴം, ഉത്തൃട്ടാതി തുടങ്ങിയ നാളുകളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും മറ്റും ബാലാരിഷ്ടതകൾ സംഭവിക്കാനിടയുണ്ട്. ഒന്നിനുപിറകേ മറ്റൊന്നായി തനിക്കും മറ്റു കുടുംബാംഗങ്ങൾക്കും തുടർച്ചയായി പലതരം അസുഖങ്ങൾ വരുകയും പലപ്പോഴും ആശുപത്രി സന്ദർശനവും ആശുപത്രി വാസവും ഉണ്ടാകാനിടയുണ്ട്. വാസ്തു ശാസ്ത്ര വിധി പ്രകാരം ദോഷങ്ങളുള്ള വീടുകളിൽ താമസിക്കുന്നത് നിത്യരോഗങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം.

ജാതകവശാലുള്ള ഗ്രഹാദി ദോഷങ്ങൾക്ക് അവയുടെ പരിഹാരങ്ങളും വാസ്തു ദോഷങ്ങൾക്ക് അതിനു വേണ്ട പരിഹാര കർമ്മങ്ങളും ചെയ്യണം. വാസ്തുപുരുഷ യന്ത്രം വിധിപ്രകാരം തയ്യാറാക്കി ഗ്യഹത്തിൽ സ്ഥാപിക്കുക ഉത്തമമായ ഒരു വാസ്തുദോഷ പരിഹാര കർമ്മമാണ്.

എപ്പോഴും പിൻതുടരുന്ന രോഗ ദുരിതങ്ങൾക്ക് ചില പരിഹാരങ്ങൾ പൊതുവെ കൈക്കൊള്ളാവുന്നതാണ്. അവ ചുവടെ ചേർക്കുന്നു.

മഹാവിഷ്ണുവിനെ ധന്വന്തരി രൂപത്തിൽ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ (മരുതോർവട്ടം, ആലപ്പുഴ ) ജന്മനക്ഷത ദിവസം ദർശനം നടത്തുക. രോഗശമനാർത്ഥമുള്ള നാളു കുറി വഴിപാടുകൾ നടത്തുക എന്നിവയാണ് രോഗദുരിത പരിഹാരത്തിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന്.

വൈദ്യനാഥ രൂപത്തിൽ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ (കാഞ്ഞിരങ്ങാട് ) ഞായറാഴ്ചകളിൽ ദർശനം നടത്തുകയും പ്രദോഷവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതും രോഗ ദുരിതങ്ങൾക്ക് പരിഹാരമാണ്.

പ്രദോഷം, ഞായറാഴ്ച വ്രതം ഇവയിലേതെങ്കിലും ഒരു വ്രതമെടുത്ത് സമീപത്തുള്ള ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും വർഷത്തിൽ ഒരിക്കലെങ്കിലും കാഞ്ഞിരങ്ങാട് വൈദ്യനാഥനെ ദർശിക്കുകയും ചെയ്താൽ ദൂരദേശവാസികൾക്ക് പോലും ആശ്വാസം സിദ്ധിക്കും.

തകഴി, കുളത്തുപ്പുഴ തുടങ്ങിയ ശാസ്താ ക്ഷേത്രങ്ങളിലെ ദർശനവും രോഗശാന്തിക്ക് നന്നാണ്.

സന്ധ്യാനാമത്തോടൊപ്പം ശ്രീ ലളിതാംബികയെ സ്മരിച്ച് സൗന്ദര്യലഹരി അമ്പത്തിയെട്ടാം ശ്ലോകം ചൊല്ലി പ്രാർത്ഥിക്കുക, ദേവിക്ക് പുഷ്പാഞ്ജലി കഴിപ്പിക്കുക, എന്നിവ ചെയ്യുന്നതും ശുഭഫലദായകമത്രെ

രോഗ രക്ഷായന്ത്രം
ഹനുമദ് യന്ത്രം അഥവാ ത്രിപുരസുന്ദരി യന്ത്രം
( വിധിപ്രകാരം തയ്യാർ ചെയ്യണം )

സന്ധ്യാജപം
സൗന്ദര്യ ലഹരി അമ്പത്തിയെട്ടാം ശ്ലോകം

അരാലം തേ പാലീയുഗലമഗ രാജനൃത്യനയേ
ന കേഷാമാധത്തേ കുസുമശരകോദണ്ഡ കുതുകം
തിരശ്ചീനോ യത്ര ശ്രവണപഥമുല്ലംഘ്യ വിലസ –
ന്നപാംഗവ്യാസംഗോ ദിശതി ശരസന്ധാനധിഷണാം

ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ

1 മരുതോർവട്ടം ധന്വന്തരി ക്ഷേത്രം – ആലപ്പുഴ

2 കാഞ്ഞിരങ്ങാട് വൈദ്യനാഥൻ – തളിപ്പറമ്പ് (കണ്ണൂർ )

3 കുളത്തുപ്പുഴ ശാസ്താവ് – തിരുവനന്തപുരം

4 തകഴിയിൽ ശാസ്താവ് – ആലപ്പുഴ

5 കുന്നത്തൂർ മുക്കുടി പാലക്കാട്

6 കാളികാരബാളിന്റെ തേൻ പ്രസാദം തിരുച്ചിറപ്പള്ളി

7 പുതുക്കോട്ട പാവയ്ക്കായ് പ്രസാദം – തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ല

8 തിരുവിഴയിലെ വിഷമുറി പ്രസാദം. ആലപ്പുഴ

9 തകഴിയിലെ വലിയെണ്ണ പ്രസാദം

10 മരുത്തോർ വട്ടത്തെ താൾകറി പ്രസാദം – ആലപ്പുഴ

11 ദക്ഷിണ മൂകാബികയിലെ സാരസ്വതഘൃതം – കോട്ടയം

ജ്യോതിഷി പ്രഭാസീന സി.പി

+91 9961442256
Story summary: Devotional solutions for removing sufferings of illness

error: Content is protected !!