Sunday, 24 Nov 2024
AstroG.in

രോഹിണിയും തിങ്കളും ഒന്നിക്കുന്ന സുദിനം; മംഗല്യസിദ്ധി, ദാമ്പത്യസൗഖ്യം നേടാം

ജ്യോതിഷരത്നം വേണു മഹാദേവ്

രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം ഉമാ മഹേശ്വരന്മാരെ ആരാധിക്കുന്നതും സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും മംഗല്യസിദ്ധിക്കും
ദാമ്പത്യസൗഖ്യത്തിനും ഏറ്റവും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ്.

2023 മാർച്ച് 27 ( 1198 മീനം 13 ) ന് ഇത്തരത്തിൽ രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിച്ചു വരികയാണ്. അപൂർവമായി സംഭവിക്കുന്നതാണ് ഈ ഒത്തു ചേരൽ. ഈ ദിവസം പാർവതിദേവിയെയാണ് സ്വയംവര മന്ത്രം കൊണ്ട് ഉപാസിക്കേണ്ടത്. വിവാഹ തടസം മാറുന്നതിനും ദാമ്പത്യത്തിലെ കലഹങ്ങൾ ശമിപ്പിക്കുന്നതിനും ഉത്തമമാണ് ഈ ദിവസത്തെ ഉമാമഹേശ്വര പൂജ. ഭക്തർക്ക് സൗകര്യപ്രദമായ ഭഗവതി ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ഇത് നടത്തി പ്രാർത്ഥിക്കാം.

സോമവാരവ്രതം അഥവാ തിങ്കളാഴ്ച വ്രതാനുഷ്ഠാനം മംഗല്യസിദ്ധിക്കും നെടുമാംഗല്യത്തിനും ഉത്തമമാണ്. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഞായറാഴ്ച വൈകിട്ട് ഭക്ഷണം ഉപേക്ഷിക്കണം. തിങ്കളാഴ്ച സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്ന് കുളിച്ച് കടും നിറമില്ലാത്ത വസ്തങ്ങള്‍ അണിഞ്ഞ് ഭസ്മം തൊടണം. രുദ്രാക്ഷം ധരിച്ച് ശിവക്ഷേത്ര ദര്‍ശനവും പ്രദക്ഷിണവും നടത്തണം. പകല്‍ ഉണ്ണാതെ ഉറങ്ങാതെ
മന:ശുദ്ധിയോടെ കഴിയണം. ശിവമന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ ജപിക്കണം ശിവപുരാണം പാരായണം ചെയ്യണം. സന്ധ്യയ്ക്ക് വീണ്ടും ശിവക്ഷേത്ര ദര്‍ശനവും പ്രദക്ഷിണവും നടത്തണം.

വിവാഹ തടസം മാറാനും നല്ല ഭര്‍ത്താവിനെ കിട്ടാനും ഭര്‍ത്താവിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും മാത്രമല്ല ചന്ദ്രദോഷം മാറ്റുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും തിങ്കളാഴ്ച വ്രതം നോൽക്കുന്നത് നല്ലതാണ്. ജാതക പൊരുത്തമില്ലാതെ വിവാഹം കഴിച്ച് ദുരിതങ്ങൾ അനുഭവിക്കുന്നതിന് പരിഹാരമായി ഏഴു തിങ്കളാഴ്ച തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവർ ചന്ദ്രദശയിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും വേണം. ചന്ദ്രന് പക്ഷബലമില്ലാത്തവർ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്.

സർവ്വവശ്യമാണ് സ്വയംവര മന്ത്രം കൊണ്ടുളള ഉപാസനയുടെ ഫലം. അതിനാൽ സ്വയംവര മന്ത്രം പതിവായി ജപിക്കുന്നവർക്ക് സകലകാര്യ വിജയവും ആകർഷകത്വവും ഉണ്ടാകും. കുറഞ്ഞത് എട്ടു തവണ ജപിക്കണം.

ഇതാണ് മന്ത്രം:

ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര
ജംഗമസ്യ മുഖ ഹൃദയം മമ വശം
ആകർഷ ആകർഷയഃ സ്വാഹ

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary : significance of rohini nakshatra and monday togetherness

error: Content is protected !!