ലക്ഷ്മിയും ശ്രീരാമനും
ഭൂമിദേവിയും
കനിയുന്ന ദീപാവലി
നരകാസുരനെ വധിച്ച് ഭൂമി ദേവിയുടെ അംശമായ ഭാര്യ സത്യഭാമയുമൊത്ത് ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകയിൽ വിജയശ്രീലാളിതനായി തിരിച്ചു വന്ന ദിവസമെന്നും രാവണവധ ശേഷം രാമനെയും സീതയെയും അയോദ്ധ്യ വരവേറ്റ ദിനമെന്നും മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കുന്ന ദിവസം എന്നുമെല്ലാം ഭക്തർ കരുതുന്ന പുണ്യ ദിവസമാണ് ദീപാവലി. വൈഷ്ണവ മൂർത്തികളായ ശ്രീ രാമനെയും ശ്രീകൃഷ്ണനെയും ഏകീകരിക്കുന്ന ഉത്സവമാണിത്. ലക്ഷ്മീ ദേവി കടാക്ഷം ചൊരിയുന്ന മഹത്തായ ദിനവും ഭൂമിദേവിയുടെ അളവറ്റ അനുഗ്രഹം ലഭിക്കുന്ന ദിനവുമാണ് ദീപാവലി.. ഈ ദേവതകളെ ഈ ദിവസം ആരാധിക്കേണ്ട വിശിഷ്ടമായ മന്ത്രങ്ങൾ പറഞ്ഞു തരികയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. വെറും എട്ട് പ്രാവശ്യം ജപിച്ചാൽ അളവറ്റ സമ്പത്തും ഐശ്വര്യവും ലഭിക്കുന്ന അതീവ ശക്തിയുള്ള ഭൂമിദേവിയുടെ മന്ത്രം സഹിതമാണ് ആചാര്യൻ ഈ വീഡിയോയിൽ ഉപദേശിക്കുന്നത്. ഇത് കേട്ട് ജപിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: