വടക്കേവാതിൽ അടച്ചിടുന്നതിന്റെ രഹസ്യം; നിലവിളക്കിന് എന്തിന് എള്ളെണ്ണ ?
ജോതിഷി പ്രഭാസീന .സി. പി
രാവിലെയും വൈകിട്ടും വീട്ടിൽവിളക്ക് കൊളുത്തുമ്പോൾ വടക്കു വശത്തെ വാതിൽ അടച്ചിടണമെന്ന് പഴമക്കാർ ഉപദേശിക്കുന്നത് വെറും അന്ധവിശ്വാസമാണോ? വിളക്ക് കത്തിക്കാൻ എള്ളെണ്ണ വേണം എന്നു പറയുന്നതിന്റെ കാരണം എന്താണ്?
ആദ്യം വടക്കേ വാതിൽ അടച്ചിടുന്നതിന്റെ രഹസ്യം ആരായാം : സൂര്യോദയത്തിലും അസ്തമയത്തിലുമാണ് വീടുകളിൽ സാധാരണ വിളക്കു കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂർത്തത്തിലും വൈകിട്ട് ഗോധൂളി മുഹൂർത്ത വേളയിലുമാണ് നിലവിളക്ക് തെളിക്കേണ്ടത്. ഉദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂർത്തം. അസ്തമയത്തോട് ചേർന്നുള്ള 48 മിനിട്ടാണ് ഗോധൂളി മുഹൂർത്തം. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്ക് വേണ്ടിയും വൈകിട്ട് ജ്വലിപ്പിക്കുന്നത് ഐശ്വര്യത്തിന് വേണ്ടിയുമെന്നാണ് വിശ്വാസം. ബ്രഹ്മമുഹൂർത്തം തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്ന സമയമാണ്.
ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിലേക്കാണ് കാന്തിക ശക്തി പ്രവഹിക്കുന്നത്. അതിനാൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് വടക്കേ വാതിൽ തുറന്നിട്ടിരുന്നാൽ ഈ കാന്തിക പ്രവാഹത്തോടൊപ്പം വിളിക്കിന്റെ ജ്വാലയുടെ ശക്തിയും പുറത്ത് പോകാൻ ഇടയുണ്ട്. കൂടാതെ പ്രസ്തുത വാതിലിൽക്കൂടി സന്ധ്യയ്ക്ക് അന്തരീക്ഷത്തിൽ പടരുന്ന വിഷാണുക്കൾ അകത്ത് കയറുന്നത് തടയാനും കഴിയും. വിളക്കും കത്തിക്കുന്ന എളെളണ്ണയും ചൂടായിക്കഴിഞ്ഞാൽ ഉയരുന്ന പ്രാണോർജ്ജമാകട്ടെ അണുബാധ തടയുകയും ചെയ്യും. ഈ പ്രാണോർജത്തെ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കാന്തിക പ്രവാഹം പുറത്ത് കൊണ്ടു പോകാതിരിക്കാൻ വടക്കേ വാതിൽ അടച്ചിടുന്നത്.
ഇനി നിലവിളക്ക് കത്തിക്കാൻ എളെളണ്ണ വേണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം തേടാം:
എന്ത് എണ്ണയായാൽ എന്താ എന്ന് ചോദിക്കുന്നവരോട് പറയണം, അത് പോരാ എളെളണ്ണ കൊണ്ടു തന്നെ വേണം വിളക്ക് കത്തിക്കേണ്ടത് എന്ന്. ശനിയെ പ്രസാദിപ്പിച്ച് അനുഗ്രഹം നേടാൻ വേണ്ടിയാണ് എള്ളെണ്ണ ഉപയോഗിക്കുന്നത്. എള്ള് ശനിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന ധാന്യമാണ്. എള്ളിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. രക്തത്തിലെ ഇരുമ്പിന്റെ കുറവ് വിളർച്ച രോഗത്തിന് കാരണമാകുന്നു. കേരളീയരിൽ വളരെക്കൂടുതൽ കണ്ടു വരുന്ന ലോഹദൗർലഭ്യം ഇരുമ്പിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം പുതു തലമുറയ്ക്ക് അത്ര ബോദ്ധ്യമില്ലെങ്കിലും പഴമക്കാർ ഇത് നന്നായി മനസ്സിലാക്കിയിരുന്നതിനാൽ നില വിളക്ക് കത്തിക്കാൻ മാത്രമല്ല ഭക്ഷണം പാകം ചെയ്യാനും തേച്ചു കുളിക്കാനുമൊക്കെ അവർ ഉപയോഗിച്ചിരുന്നത് എളെളണ്ണ ആയിരുന്നു. വ്യാപകമായി ഇടവിളയായി എള്ള് കൃഷി ചെയ്തിരുന്നു.
രോഗങ്ങളുമായി ഡോക്റെ സമീപിക്കുന്ന രോഗികൾക്ക് വൈദ്യശാസ്ത്രം അയേൺ ടോണിക്കുകളുടെ കുറിപ്പടികൾ എഴുതുമ്പോൾ നാം മനസ്സിലാക്കുന്നില്ല എള്ളിന്റെയും എള്ളെണ്ണയുടെയും മഹത്വം. എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കുമ്പോൾ ചുറ്റും ഇരുമ്പിന്റെ പ്രാണോർജ്ജശക്തി വ്യാപിക്കുന്നുവെന്നതും നാം മനസ്സിലാക്കാതെ പോയിരിക്കുന്നു. ഇരുമ്പിന്റെ ദൗർലഭ്യം നികത്താൻ വേണ്ടിയാണ് ഇതിന്റെ ശക്തിയുറവിടമായ ശനിഗ്രഹത്തിന്റെ ഊർജ്ജത്തെ നേരിട്ടാകർഷിച്ചെടുക്കുന്ന ശാസ്താ ക്ഷേത്രങ്ങൾ നാട്ടിലുടനീളം സ്ഥാപിക്കാൻ പഴമക്കാർ തയ്യാറായത്.
ജോതിഷി പ്രഭാസീന സി. പി
- 91 9961442256
Email ID: prabhaseenacp @gmail.com
Story Summary: Why do Hindus close North door before lighting Nilavilakku