Friday, 22 Nov 2024
AstroG.in

വഴിപാടുകളും ക്ഷേത്ര ദർശനഫലവും

ക്ഷേത്ര ദർശന വേളകളിൽ ഓരോ പൂജ കണ്ട് തൊഴുന്നതിനും ഒരോ ഫലമുണ്ട്. അതേ പോലെ ഒരോ ദേവതാസന്നിധികളിൽ നടത്തുന്ന ഒരോ വഴിപാടുകൾക്കും പ്രത്യേകം ഫലങ്ങളാണ്. 

  • നാഗദേവതാ സന്നിധിയിൽ  ആയില്യപൂജ നടത്തുന്നതിന്റെ ഫലം പ്രധാനമായും സര്‍പ്പദോഷ പരിഹാരമാണ്. ത്വക് രോഗശമനവും സര്‍പ്പപ്രീതിയുമാണ് മറ്റ് ഫലങ്ങൾ. 
  • ശിവ സന്നിധിയിൽ പ്രത്യേകിച്ച് ഭഗവാൻ പാർവ്വതീ സമേതനായി കുടികൊള്ളുന്ന ക്ഷേത്രങ്ങളിൽ  ഉമാമഹേശ്വരപൂജ നടത്തിയാൽ മംഗല്യ തടസം അകലും.
  • മഹാവിഷ്ണു ക്ഷേത്രങ്ങളിൽ  ലക്ഷ്മീനാരായണപൂജ നടത്തിയാൽ ദുരിത നിവാരണവും ശത്രുനിവാരണവുമുണ്ടാകും.
  • നാഗദേവതയ്ക്ക് നൂറും പാലും നടത്തിയാൽ സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്‌ എന്നിവയാണ്  ഫലം.
  • ദേവീ സന്നിധികളിൽ നടത്തുന്ന ഭഗവതിസേവയ്ക്ക്  ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം തുടങ്ങിയവയുണ്ടാകും.
  • ബ്രഹ്മരക്ഷസ്‌ പൂജ വഴിപാടായി നടത്തി തൊഴുന്നത്സ്ഥലദോഷത്തിനും നാല്‍ക്കാലികളുടെ രക്ഷയ്ക്കുമാണ്. 
  • ഏത് ക്ഷേത്രത്തിലായാലും  നിത്യപൂജ വഴിപാട് നടത്തി തൊഴുതാൽ  സര്‍വ്വവിധഐശ്വര്യമുണ്ടാകും.
  • ഉദയാസ്തമന പൂജ വഴിപാട് കഴിച്ച് തൊഴുതാൽദീര്‍ഘായുസ്‌, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം സ്ഥലം.
  • ദേവീ സന്നിധിയിലും ശിവക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും ഉഷ പൂജ തൊഴുതാൽ  വിദ്യാലാഭം, സന്താനലബ്ധി എന്നിവയുണ്ടാകും. 
  • ഉച്ചപൂജ തൊഴുതാൽ രോഗശാന്തി, ഗൃഹ ലാഭവും ദ്രവ്യലാഭവും മന:സാമാധാനവും ഫലം.

error: Content is protected !!