Saturday, 23 Nov 2024
AstroG.in

വിഘ്നങ്ങളകറ്റി ഐശ്വര്യമേകാൻ ഗണപതിക്ക് നേദിക്കാം ഇഷ്ടഭോജ്യങ്ങൾ

സുജാത പ്രകാശൻ

ഏത് നല്ല കാര്യങ്ങൾ തുടങ്ങുന്നതിനു മുൻപും ഗണപതി ഭഗവാനെ പൂജിക്കേണ്ടതാണ്. ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ട ഭോജ്യങ്ങളായ മോദകവും ലഡ്ഡുവും ശർക്കരപാവിൽ പൊതിഞ്ഞ പൊരിയുണ്ടയും പൂജയ്ക്കൊപ്പം സമർപ്പിച്ചാൽ ഗണപതി ഭഗവാന്റെ പ്രീതി ലഭിച്ച് വിഘ്നങ്ങളെല്ലാമകലുമെന്നാണ് വിശ്വാസം.

ശർക്കര പാവിൽ പൊതിഞ്ഞ പൊരിയുണ്ട ഇഷ്ടഭോജ്യമായതിന് പിന്നിൽ ഒരു കഥയുണ്ട്: ഒരിക്കൽ സമ്പത്തിന്റെ ദേവനായ കുബേരൻ ഗണപതി ഭഗവാനെ വിരുന്നിന് ക്ഷണിക്കുകയും വിഭവസമൃദ്ധമായ സദ്യ നൽകി ആദരിക്കുകയും ചെയ്തു. എന്നാൽ ഉള്ളതെല്ലാം വിളമ്പിയിട്ടും ഗണപതി ഭഗവാന്റെ വിശപ്പ്‌ ശമിച്ചില്ല. ഒടുവിൽ കുബേരൻ ശ്രീ പരമേശ്വരനെ മനമുരുകി പ്രാർത്ഥിക്കുകയും ശേഷം ശർക്കരപാവിൽ പൊതിഞ്ഞ പൊരിയുണ്ട നൽകാൻ ശ്രീ പരമേശ്വരൻ നിർദ്ദേശിക്കുകയും ചെയ്തു. കുബേരൻ ഉടനെതന്നെ പൊരിയുണ്ട ഉണ്ടാക്കി ഗണപതി ഭഗവാന് സമർപ്പിച്ചു. അത് കഴിച്ചതോടെ ഗണപതിയുടെ വിശപ്പടങ്ങുകയും ചെയ്തു. ഗണപതി ഭഗവാന് ഇഷ്ടഭോജ്യങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ തടസ്സങ്ങളെല്ലാമകന്ന്‌ ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ഉണ്ണിയപ്പം, അട, ലഡു, മോദകം, എള്ളുണ്ട തുടങ്ങിയവയെല്ലാം ഗണപതിക്ക് പ്രിയപ്പെട്ട ഭോജ്യങ്ങളാണ്. അപ്പം ഇഷ്ട കാര്യസിദ്ധിക്കും, മോദകം സുഖസമൃദ്ധിക്കും, എള്ളുണ്ട ഭാഗ്യവർദ്ധനവിനും, ലഡു നിവേദ്യം ധനാഭിവൃദ്ധിക്കും സമർപ്പിക്കാം എന്ന് വിശ്വസിക്കുന്നു.

ഗണേശസ്തുതി
ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വര പാദ പങ്കജം

സുജാത പ്രകാശൻ, ജ്യോതിഷി, കാടാച്ചിറ
+91 9995960923
ഇമെയിൽ :sp3263975@gmail. Com

Story Summary: Different offerings For Blessings of Lord Ganesha

error: Content is protected !!