Saturday, 23 Nov 2024
AstroG.in

വിഘ്‌നനിവൃത്തി, സമ്പത്ത്, ശത്രുനാശം,
രോഗമുക്തി; പ്രത്യുംഗിരാദേവിയെ ഭജിക്കുക

മംഗള ഗൗരി
വിഘ്‌നനിവൃത്തിക്കും സമ്പത്തിനും ശത്രുനാശത്തിനും സന്താനലബ്ധിക്കും വ്യവഹാരങ്ങളിൽ വിജയത്തിനും സർവ്വരോഗ ശമനത്തിനും ഗ്രഹബാധാ ദോഷങ്ങൾക്കും ആപത്‌നിവാരണത്തിനും ക്ഷുദ്രാഭിചാരദോഷങ്ങൾ മാറാനും പ്രത്യുംഗിരാദേവി ഉപാസന ഏറെ ഫലപ്രദമാണ്.

ഹിരണ്യകശിപു വധാനന്തരമുള്ള നരസിംഹമൂർത്തിയുടെ പ്രചണ്ഡമായ കോപാട്ടഹാസം ശമിപ്പിക്കാൻ അവതരിച്ച ഉഗ്രദേവതയാണ് പ്രത്യുംഗിരാ ദേവി. നരസിംഹ ഗർജ്ജനം പ്രപഞ്ചത്തെ പിടിച്ചുലച്ചപ്പോൾ ഭയവിഹ്വലരായ യക്ഷകിന്നര ഗന്ധർവ്വ ദേവാധികളും മുനിവരന്മാരും ശ്രീപരമേശ്വര നന്നിധിയിലെത്തി വണങ്ങി ഭഗവാന്റെ കോപം തണുപ്പിക്കാനാവശ്യമായത് ചെയ്യണമെന്ന് അപേക്ഷിച്ചപ്പോൾ ശിവതേജസ്സിൽ നിന്ന് ശിവ ഭഗവാൻ സൃഷ്ടിച്ച കരാളവദനയായ അത്യുഗ്രമൂർത്തിയാണിത്. ദംഷ്‌ട്രോഗ്രാനയായ പ്രത്യുംഗിരയുടെ അവതാരത്തോടെ നരസിംഹം ശാന്തനായി. പ്രത്യുംഗിരയും നാരസിംഹിയും ഒന്നാണെന്ന അഭിപ്രായവുമുണ്ട്. തിരുവനന്തപുരത്ത് ശാസ്തമംഗലം മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രത്യുംഗിരാ ദേവിയുടെ പ്രതിഷ്ഠയുണ്ട്. നാളികേരവുമായി 12 തവണ പ്രദക്ഷിണം ചെയ്ത് 12 തവണ തലയ്ക്കുഴിഞ്ഞ് നടയിൽ അടിക്കുന്ന ആചാരം ക്ഷേത്രത്തിലുണ്ട്. കാര്യസിദ്ധിക്കും എതു തരത്തിലുള്ള ശത്രുബാധകൾ ശമിക്കുന്നതിനും വളരെയധികം പ്രസിദ്ധമാണ് ഈ വഴിപാട്. പ്രത്യുംഗിരാ ഭഗവതിയുടെ മാലാമന്ത്രം താഴെക്കൊടുക്കുന്നു.
ഗുരുവിൽ നിന്ന് സ്വീകരിച്ച് ജപിക്കുക. ഋഷി അംഗിരസ്‌, ഛന്ദസ്സ് അനുഷ്ടുപ്പാണ് ദേവത പ്രത്യുംഗിരയും.

പ്രത്യുംഗിരാ മാലാമന്ത്രം
ഓം കൃഷ്ണവാസോവസാനേ
ശതസഹസ്ര കോടിസിംഹാസനേ
സഹസ്രവദനേ
അഷ്ടാദശഭൂജേ മഹാബലേ
മഹാബല പരാക്രമപൂജിതേ
ദേവീ മഹാപ്രത്യുംഗിരേ
പരസേനാമർദ്ദിനി പരകർമ്മവിദ്ധ്വംസിനി
പരയന്ത്രവിച്‌ഛേദിനി പരമന്ത്രോച്ചാടനി
സർവ്വഭൂതദമനി സർവ്വരക്ഷോ വിനാശിനി
സർവ്വാപന്നിവർത്തിനി
ക്ഷാം ഐം ഹ്രീം മാം സർവോപദ്രവേഭ്യ:
സർവ്വപതേഭ്യാ
രക്ഷ രക്ഷ ഹ്രാം ഹ്രീം ഹ്രും ഹ്രൈം ഹ്രൗം ഹ്ര:
സർവ്വ ദേവാനാം മുഖം ബന്ധയ ബന്ധയ
സർവ്വ വിഘ്‌നാൻ ഛിന്ധി ഛിന്ധി
സർവ്വ ദുഷ്ടാൻ മർദ്ദയ മർദ്ദയ
സർവ്വക്ഷുദ്രാൻ ഭക്ഷയ ഭക്ഷയ
സർവ്വരോഗാൻ കൃന്തയ കൃന്തയ
ക്ഷാം ഹ്രാം ക്ഷീം ഹ്രീം ജ്വാലാജി:
കരാളദംഷ്‌ട്രേ മഹാപ്രത്യുംഗിരേ
മഹാവിദ്യേ മഹാശാന്തേ
കുരു കുരു സവർജനവശ്യം
വിധേഹി വിധേഹി
സർവവ്യവഹാരാൻ സാധയ സാധയ
സർവസമ്പദോ
വർദ്ധയ വർദ്ധയ
വംശതന്തും വിസ്താരായ വിസ്താരയ
ഓം ഐം ഹ്രീം ജംഭയ ജംഭയ
മോഹയ മോഹയ സ്തംഭ സ്തംഭയ
ഹും പ്രത്യുംഗിരസേ സ്വാഹാ

ഫലശ്രുതി
പ്രത്യുംഗിരാ ഭഗവതീ
മാലാമന്ത്രം പഠൻ നര:
സർവ്വസിദ്ധി മവാപ്‌നോതി
സർവ്വത്ര വിജയീ ഭവേൽ

Story Summary: Significance and Benefits of Powerful Goddess Prathymgira Devi Worshipping


error: Content is protected !!