വിവാഹ തടസം മാറ്റും അറിവ് പകരും; ആറാം നാൾ കാത്യായനി സ്തുതി
വി സജീവ് ശാസ്‌താരം
ദേവി കാത്യായനിയുടെ പൂജയാണ് നവരാത്രി ആറാം ദിവസം നടത്തേണ്ടത്. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും സ്വായത്തമാക്കിത്തരുന്ന ശക്തി സ്വരൂപിണിയാണ് കാത്യായനി. കന്യകമാർക്ക് ഉത്തമ വരനെ നല്കുന്നവൾ കൂടിയാണ് കാത്യായനി. വിവാഹതടസ്സമോ താമസമോ നേരിടുന്നവർ ദേവീ കാത്യായനിയെ പ്രാർത്ഥിച്ചു പ്രീതിപ്പെടുത്തുന്നത് അതിവിശേഷമാണ്.
ധ്യാന ശ്ലോകം
ചന്ദ്രഹാസോജ്ജ്വലകര ശാർദ്ദൂലവരവാഹന
കാത്യായനീ ശുഭം ദദ്യദ ദേവീ ദാനവഘാതിനീ
ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ
കാത്യായനീ ച ശുഭദാ ദേവീ ദാനവഘാതിനീ
ധ്യാനം
വന്ദേ വാഞ്ചിത മനോരഥാര്‍ഥായ ചന്ദ്രാര്‍ദ്ധകൃതശേഖരാം
സിംഹാരൂഢാം ചതുര്‍ഭുജാം
കാത്യായനീം യശസ്വനീം
സ്വര്‍ണവര്‍ണാമാജ്ഞാചക്രസ്ഥിതാം
ഷഷ്ഠദുര്‍ഗാം ത്രിനേത്രാം
വരാഭീതകരാം സഗപദധരാം
കാത്യായനസുതാം ഭജാമി
പടാംബരപരിധാനാം
സ്മേരമുഖീം നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയുരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം
പ്രസന്നവദനാം പല്ലവാധരാം
കാന്തകപോലാം തുംഗ കുചാം
കമനീയാം ലാവണ്യാം
ത്രിവലീവിഭൂഷിത നിംനനാഭിം
സ്തോത്രം
കാഞ്ചനാഭാം വരാഭയപദ്മധരാം
മുകുടോജ്ജ്വലാം
സ്മേരമുഖീം ശിവപത്നീം
കാത്യായനസുതേ നമോഽസ്തുതേ
പടാംബരപരിധാനാം
നാനാലങ്കാരഭൂഷിതാം
സിംഹാസ്ഥിതാം പദ്മഹസ്താം
കാത്യായനസുതേ നമോഽസ്തുതേ
പരമാനന്ദമയീ ദേവി പരബ്രഹ്മ
പരമാത്മാ
പരമശക്തി,പരമഭക്തി,
കാത്യായനസുതേ നമോഽസ്തുതേ
വിശ്വകര്‍ത്രീം,വിശ്വഭര്‍ത്രീം,വിശ്വഹര്‍ത്രീം,
വിശ്വപ്രീതാം।
വിശ്വചിത്താം,വിശ്വാതീതാം കാത്യായനസുതേ നമോഽസ്തുതേ ॥
കാം ബീജാ, കാം ജപാനന്ദാ കാം
ബീജ ജപതോഷിതാ
കാം കാം ബീജജപാസക്താം
കാം കാം സന്തുതാ
കാം ബീജ ജപസംസ്തുതാം
കാങ്കാരഹര്‍ഷിണീം കാം കാം
ധനദാം ധനമാനസാം
കാം ബീജജപകാരിണീം കാം
ബീജതപമാനസാം
കാം കാരിണീം കാം
സൂത്രപൂജിതാം കാം ബീജധാരിണീം
കാം കീം കൂം കൈം കൌം കഃ ഠഃ ഛഃ
സ്വാഹാരൂപണീ
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com
Story Summary: Navaratri Sixth Day Worshipp:
Goddess Katyayani the sixth form of Goddess Parvati (Durga) Dhayanam and Stotram