വിഷുക്കണി ഇന്ത്യയിൽ വെള്ളിയാഴ്ച ; അമേരിക്കയിലും യൂറോപ്പിലും വ്യാഴാഴ്ച
അനിൽ വെളിച്ചപ്പാടൻ
2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയ ശേഷം 08 മണി 41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണം വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം. അടുത്ത ദിവസമായ ഏപ്രിൽ 15 വെള്ളിയാഴ്ച ഇന്ത്യയിലും മറ്റും വിഷുവും വിഷുക്കണിയും. എന്നാൽ യൂറോപ്പിലും അമേരിക്കയിലും മറ്റും ഏപ്രിൽ 14 വ്യാഴാഴ്ച തന്നെയാണ് വിഷുക്കണി. ഒരോ രാജ്യത്തെയും വിഷുക്കണി മുഹൂർത്തം താഴെ:
വിഷുക്കണി മുഹൂർത്തം
(ഇന്ത്യയിൽ)
2022 ഏപ്രിൽ 15 വെള്ളിയാഴ്ച പുലർച്ചെ 04:32 മുതൽ 06:14 വരെ ഉത്തമകാലം . ഏപ്രിൽ 15 ന് വിഷു വരുന്ന രാജ്യങ്ങളിലെ വിഷുക്കണി മുഹൂർത്തം അവിടുത്തെ സമയപ്രകാരം ചുവടെ:
യുഎഇ: 04:30 മുതൽ 06:00 വരെ
ബഹ്‌റൈൻ: 03:49 മുതൽ 05:18 വരെ
സൗദി അറേബ്യ: 04:04 മുതൽ 05:35 വരെ
കുവൈറ്റ്: 04:01 മുതൽ 05:26 വരെ
ഖത്തർ: 03:46 മുതൽ 05:16 വരെ
ഒമാൻ: 04:16 മുതൽ 05:48 വരെ
സിംഗപ്പൂർ: 05:12 മുതൽ 07:03 വരെ
മലേഷ്യ: 04:51 മുതൽ 06:41 വരെ
പെർത്ത് (ആസ്‌ട്രേലിയ): 04:18 മുതൽ 06:41വരെ
വെല്ലിംഗ്ടൺ (ന്യൂസിലാന്റ്): 04:20 മുതൽ 05:13 വരെ
ടോക്യോ (ജപ്പാൻ): 03:55 മുതൽ 05:13 വരെ
2022 ഏപ്രിൽ 14 വ്യാഴാഴ്ച വിഷുക്കണി ആചരിക്കുന്ന രാജ്യങ്ങൾ ചുവടെ:
(ഡിടിഎസ് അഥവാ ഡേ ലൈറ്റ് സേവിംഗ് ടൈം ഇവിടെ അപ്ലൈ ചെയ്തിട്ടില്ല. വ്യത്യാസമുണ്ടെങ്കിൽ അത് ഈ സമയത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌താൽ മതി)
ലണ്ടൻ: 04:21 മുതൽ 05:11 വരെ
സ്വിറ്റ്സർലാന്റ്: 04:48 മുതൽ 05:47 വരെ
ഒട്ടാവ (കാനഡ): 04:21 മുതൽ 05:24 വരെ
പ്രിൻസ് എഡ്വേഡ് ഐലന്റ് (കാനഡ): 04:32 മുതൽ 05:33 വരെ
വാഷിങ്ടൺ ഡി.സി (അമേരിക്ക): 04:25 മുതൽ 05:37 വരെ
സാൻ ഹോസെ (അമേരിക്ക): 04:23 മുതൽ 05:38 വരെ
ലാസ് വേഗസ് (അമേരിക്ക): 04:56 മുതൽ 06:12 വരെ
സൗത്ത് ആഫ്രിക്ക: 04:50 മുതൽ 07:12 വരെ
ഘാന: 03:15 മുതൽ 05:00 വരെ
വിഷുഫലം എങ്ങനെ ?
വിഷുഫലം കണക്കുകൂട്ടുന്നത് ഇപ്രകാരമാകുന്നു:
മേടവിഷു പിറക്കുന്ന നക്ഷത്രവും അതിന് പിന്നിലെയും മുന്നിലെയും ഓരോ നക്ഷത്രവും കൂടിയുള്ള മൂന്ന് നക്ഷത്രങ്ങൾ ആദിശൂലം, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ ആദിഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ മദ്ധ്യശൂലമെന്നും, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ മദ്ധ്യഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ അന്ത്യശൂലമെന്നും, പിന്നെ അവസാനമായി വരുന്ന ആറ് നക്ഷത്രങ്ങൾ അന്ത്യഷൾക്കമെന്നും തിരിച്ചിരിക്കുന്നു. ഇതിൻപ്രകാരമായിരിക്കണം വിഷുഫലം പറയേണ്ടത്. ഇതിൽ ആദിശൂലവും മദ്ധ്യശൂലവും അന്ത്യശൂലവും പൊതുവെ മോശമായി കണക്കാക്കപ്പെടുന്നു.
ദോഷപ്രദമായ നക്ഷത്രങ്ങൾ
വിഷുവിന് ദോഷപ്രദമായ നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്ന രീതി:
വിഷു പിറക്കുന്ന നക്ഷത്രവും അതിനോട് ചേർന്നുവരുന്ന ആദിശൂലത്തിലെ മറ്റ് രണ്ട് നക്ഷത്രങ്ങളും ചേർന്നുവരുന്ന ആകെ മൂന്ന് നക്ഷത്രക്കാർക്ക് ഒരുവർഷക്കാലം എല്ലിനോ പല്ലിനോ അല്ലെങ്കിൽ രണ്ടിനുമോ ഒടിവ്, ചതവ് എന്നിവ സംഭവിക്കാതിരിക്കാൻ നിത്യവും പ്രാർത്ഥിക്കേണ്ടതാകുന്നു. അതായത്, മകം – പൂരം – ഉത്രം എന്നിവർ ഒരുവർഷക്കാലം വളരെയധികം ശ്രദ്ധിക്കണമെന്ന് സാരം.
വിഷു ദോഷപ്രദമായി വരുന്ന നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. ഏത് നക്ഷത്രത്തിലാണോ മേടസംക്രമം നടക്കുന്നത് എന്ന് പഞ്ചാംഗം നോക്കി കണ്ടുപിടിക്കുക. ആ നക്ഷത്രവും അതിന്റെ പിന്നിലും മുന്നിലുമുള്ള നക്ഷത്രങ്ങളും വളരെ വേഗം കണ്ടുപിടിക്കാമല്ലോ. ഈ മൂന്ന് നക്ഷത്രങ്ങളുടെയും അനുജന്മ നക്ഷത്രങ്ങളായിരിക്കും പിന്നെ ദോഷമായി വരുന്ന മദ്ധ്യശൂല-അന്ത്യശൂല നക്ഷത്രങ്ങൾ. ആകെ ഒമ്പത് നക്ഷത്രങ്ങൾക്കായിരിക്കും എപ്പോഴും വിഷുസംക്രമത്തിൽ ദോഷപ്രദമായി വരുന്നത്.
9 നക്ഷത്രങ്ങൾക്ക് ദോഷം
അങ്ങനെയെങ്കിൽ വിഷു പിറക്കുന്ന പൂരം നക്ഷത്രവും അതിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മകം, ഉത്രം എന്നിവരും ആദിശൂലത്തിൽ വരുന്നതിനാൽ ഇവർക്കും, മദ്ധ്യശൂലത്തിൽ വരുന്ന മൂലം, പൂരാടം, ഉത്രാടം എന്നിവർക്കും അന്ത്യശൂലത്തിൽ വരുന്ന അശ്വതി, ഭരണി, കാർത്തിക എന്നിവർക്കും ഈ വിഷുസംക്രമം പൊതുവെ ദോഷപ്രദമായിരിക്കും. ഇവർക്കെല്ലാം വ്യാഴദോഷമോ ശനിദോഷമോ അല്ലെങ്കിൽ വ്യാഴ – ശനിദോഷങ്ങൾ ഒന്നിച്ച് വരുമെന്നതിനാൽ മഹാവിഷ്ണുവിനെ ഒരുവർഷക്കാലം ധ്യാനിച്ച് മഹാസുദർശനമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും.
18 നക്ഷത്രങ്ങൾക്ക് ഗുണം
രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി (18 നക്ഷത്രങ്ങൾ)
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരായിരം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്,
അനിൽ വെളിച്ചപ്പാടൻ, +91-949 713 4134
Uthara Astro Research Center
www.uthara.in
Story Summary: Vishukkani Muhoortham and Vishuphalam