Monday, 23 Sep 2024
AstroG.in

വിഷുക്കണി ഇന്ത്യയിൽ ശനിയാഴ്ച;അമേരിക്കയിലും കാനഡയിലും വെള്ളിയാഴ്ച

അനിൽ വെളിച്ചപ്പാടൻ

വിഷു സംക്രമം ഇന്ത്യയിൽ മീന മാസം 31 ന് പകൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നതിനാൽ അടുത്ത ദിവസം, 2023 ഏപ്രിൽ 15, മേടം 1 ശനിയാഴ്ച പുലർച്ചെയാണ് വിഷുക്കണി. എന്നാൽ സംക്രമ സമയം ഇന്ത്യയിൽ നിന്നും വ്യത്യസ്തമായതിനാൽ അമേരിക്കയിലും കാനഡയിലും ഏപ്രിൽ 14 വെള്ളിയാഴ്ച വിഷുക്കണി കാണണം. ഒരോ രാജ്യത്തെയും സമയ വ്യത്യാസം അനുസരിച്ചുള്ള വിഷുക്കണി മുഹൂർത്തം താഴെ:

വിഷുക്കണി മുഹൂർത്തം : ഇന്ത്യയിൽ

2023 ഏപ്രിൽ 15 ശനിയാഴ്ച പുലർച്ചെ 04:33 മുതൽ 06:15 വരെ വിഷുക്കണിക്കും വിഷുക്കൈ നീട്ടം നൽകാനും ഉത്തമ സമയം . ഏപ്രിൽ 15 ന് വിഷു ആചരിക്കുന്ന രാജ്യങ്ങളിലെ വിഷുക്കണി മുഹൂർത്തം അവിടുത്തെ സമയപ്രകാരം ചുവടെ:

യുഎഇ: 04:31 മുതൽ 05.58 വരെ
ബഹ്‌റൈൻ: 03:50 മുതൽ 05:16 വരെ
സൗദി അറേബ്യ: 04:05 മുതൽ 05:33 വരെ
കുവൈറ്റ്: 04:02 മുതൽ 05:25 വരെ
ഖത്തർ: 03:47 മുതൽ 05:14 വരെ
ഒമാൻ: 04:17 മുതൽ 05:46 വരെ

ലണ്ടൻ: 04:18 മുതൽ 05:08 വരെ
സ്വിറ്റ്സർലാന്റ്: 04:45 മുതൽ 05:44 വരെ

സൗത്ത് ആഫ്രിക്ക: 04:57 മുതൽ 07:09 വരെ
ഘാന: 03:12 മുതൽ 04:57 വരെ

സിംഗപ്പൂർ: 05:13 മുതൽ 07:01 വരെ
മലേഷ്യ: 04:52 മുതൽ 06:39 വരെ
പെർത്ത് (ആസ്‌ട്രേലിയ): 04:19 മുതൽ 06:38 വരെ
വെല്ലിംഗ്ടൺ (ന്യൂസിലന്റ്): 04:21 മുതൽ 06.52 വരെ
ടോക്യോ (ജപ്പാൻ): 03:57 മുതൽ 05:13 വരെ

ഏപ്രിൽ 14 വെള്ളിയാഴ്ച വിഷു
2023 ഏപ്രിൽ 14 വെള്ളിയാഴ്ച വിഷുക്കണി ആചരിക്കുന്ന രാജ്യങ്ങളിലെ വിഷുക്കണി മുഹൂർത്തം അവിടുത്തെ സമയപ്രകാരം ചുവടെ:

(ഡിടിഎസ് അഥവാ ഡേ ലൈറ്റ് സേവിംഗ് ടൈം ഇവിടെ അപ്ലൈ ചെയ്തിട്ടില്ല. വ്യത്യാസമുണ്ടെങ്കിൽ അത് ഈ സമയത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌താൽ മതി)

ഒട്ടാവ (കാനഡ): 04:22 മുതൽ 05:24 വരെ
പ്രിൻസ് എഡ്വേഡ് ഐലന്റ് (കാനഡ): 04:33 മുതൽ 05:33 വരെ
വാഷിങ്ടൺ ഡി.സി (അമേരിക്ക): 04:26 മുതൽ 05:37 വരെ
സാൻ ഹോസെ (അമേരിക്ക): 04:24 മുതൽ 05:38 വരെ
ലാസ് വേഗസ് (അമേരിക്ക): 04:57 മുതൽ 06:12 വരെ

നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരായിരം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ
Uthara Astro Research Center
www.uthara.in

anilvelichappadan #utharaastrology

error: Content is protected !!