വിഷ്ണു ഭജനം നടത്തുക; കുളിക്കുന്നവെള്ളത്തിൽ അല്പം പനിനീർ ചേർക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 മെയ് 09, വ്യാഴം
കലിദിനം 1871974
കൊല്ലവർഷം 1199 മേടം 26
(൧൧൯൯ മേടം ൨൬ )
തമിഴ് വര്ഷം ക്രോധി ചിത്തിര 26
ശകവർഷം 1946 വൈശാഖം 19
ഉദയം 06.05 അസ്തമയം 06.36 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 31 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 29 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.54 pm to 03.28 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.12 am to 10.46 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.05 am to 07.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യനു ഉച്ചം, ബുധന്,നീചം, വ്യാഴത്തിനും ശുക്രനും മൗഢ്യം ശനി സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ രേവതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ ഭരണിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:28 വരെ മേടം പകൽ 08.38 വരെ ഇടവം പകൽ 10.44 വരെ മിഥുനം പകൽ 12.52 വരെ കർക്കടകം പകൽ 02.42 വരെ ചിങ്ങം വൈകിട്ട് 04.46 വരെ കന്നി തുടർന്ന് തുലാം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 11.56 വരെ കാർത്തിക
തിഥി ദൈർഘ്യം
രാത്രി 04.14 വരെ ശുക്ലപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
രോഹിണി തിഥി: ശുക്ലപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : കാർത്തിക
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന്
പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ
ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച
ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി
നടത്തിക്കുക .വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം
ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി വിഷ്ണു ഭജനം നടത്തുക. ക്ഷിപ്ര ഫലദാന ശേഷിയുള്ള
ഒരു സ്തുതി ചേർക്കുന്നു:
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടെ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : കുളിക്കുന്ന
വെള്ളത്തിൽ അല്പം പനിനീർ ചേർക്കുക.
ഇന്നത്തെനിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല
ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര
ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ
പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved