Monday, 1 Jul 2024
AstroG.in

വിഷ്ണു ഭജനം നടത്തുക; ജലജീവികൾക്ക് ഭക്ഷണം നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂൺ 27, വ്യാഴം
കലിദിനം 1872023
കൊല്ലവർഷം 1199 മിഥുനം 13
(൧൧൯൯ മിഥുനം ൧൩)
തമിഴ് വർഷം ക്രോധി ആനി 13
ശകവർഷം 1946 ആഷാഢം 06

ഉദയം 06.07 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.02 pm to 03.37 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.17 am to 10.52 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.07 am to 07.42 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശുക്രനു മൗഢ്യം കുജനും ബുധനും ശനിയും സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിര (തിരുവാതിര ഞാറ്റുവേല)
ചൊവ്വ ഭരണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ തിരുവാതിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.31 വരെ മിഥുനം പകൽ 09.36 വരെ കർക്കടകം പകൽ 11.28 വരെ ചിങ്ങം വൈകിട്ട് 01.30 വരെ കന്നി വൈകിട്ട് 03.36 വരെ തുലാം വൈകിട്ട് 05.50 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 11.36 വരെ ചതയം തുടർന്ന് പൂരുരുട്ടാതി
തിഥി ദൈർഘ്യം
വൈകിട്ട് 06.40 വരെ കൃഷ്ണപക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 11.36 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
പൂരുരുട്ടാതി തിഥി: കൃഷ്ണപക്ഷ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ചതയം

പ്രതികൂലം നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അത്തം , തിരുവോണം, പൂരാടം, തൃക്കേട്ട

അനുകൂലം നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ദിവസഗുണ വർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് വിഷ്ണുഭജനം നടത്തുക
ഒരു സ്തുതി ചേർക്കുന്നു :

ജയ ജയ ദേവദേവ ജയ മാധവ കേശവ
ജയ പദ്മപലാശാക്ഷ ജയ ഗോവിന്ദ ഗോപതേ

ജയ ജയ പദ്മനാഭ ജയ വൈകുണ്ഠ വാമന
ജയ പദ്മ ഹൃഷീകേശ ജയ ദാമോദരാച്യുത

ജയ പദ്മേശ്വരാനന്ത ജയ ലോകഗുരോ ജയ
ജയ ശംഖഗദാപാണേ ജയ ഭൂധരസൂകര

ജയ യജ്ഞേശ വാരാഹ ജയ ഭൂധര ഭൂമിപ
ജയ യോഗേശ യോഗജ്ഞ ജയ യോഗപ്രവർത്തക

ജയ യോഗപ്രവർതക ജയ ധർമപ്രവർത്തക
കൃതപ്രിയ ജയ ജയ യജ്ഞേശ യജ്ഞാംഗ ജയ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം: മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല .

ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ എന്നിവർക്ക് ജപിക്കാ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!