വീട്ടിലിരുന്ന് വിദ്യാരംഭം; മന്ത്രം, ചിട്ടകൾ വെളിപ്പെടുത്തുന്ന വീഡിയോ
നവരാത്രി കാലത്ത് വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്ന ഏറ്റവും പ്രധാന ദിനമാണ് വിജയദശമി. കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിക്കാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണിത്. ഈ വർഷം ഒക്ടോബർ 26 തിങ്കളാഴ്ചയാണ് വിജയദശമി. എന്നാൽ മഹാമാരി പടർന്നു പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇത്തവണ കുട്ടികളെ എങ്ങനെ, എവിടെ എഴുത്തിനിരുത്തും എന്നത് മിക്ക രക്ഷിതാക്കളുടെയും പ്രശ്നമാണ്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് മഹാമാരി കാരണം ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ല. അപ്പോൾ മൂന്ന് വയസുള്ള കുഞ്ഞുങ്ങളെ എവിടെ എഴുത്തിനിരുത്തും എന്ന ചോദ്യമാണ് എല്ലാവരെയും അലട്ടുന്നത്. ഇതിന് പോംവഴി ഒന്നു മാത്രമേ ഉള്ളു. സ്വന്തം വീട്ടിൽ തന്നെ കുഞ്ഞിന് വിദ്യാരംഭം കുറിക്കുക. അതിന് വേണ്ടി ആചാര്യന്മാരെ അന്വേഷിച്ച് നടന്ന് വിഷമിക്കേണ്ട ആവശ്യമൊന്നും ഇല്ല. കുഞ്ഞിന്റെ രക്ഷകർത്താക്കൾ, അതായത് അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി എന്നിവർ കഴിഞ്ഞ ഇക്കാര്യത്തിൽ ഏതൊരു
ആചാര്യനും സ്ഥാനം വരൂ. അപ്പോൾ വിഷമിക്കാൻ ഒന്നുമില്ല. എഴുത്തിനിരുത്തേണ്ടത് എങ്ങനെയാണ് എന്ന് അറിഞ്ഞാൽ മാത്രം മതി, ഭംഗിയായി അത് ചെയ്യാൻ കഴിയും. ഈശ്വരോചിതമായി, അതിലളിതമായി കുട്ടികളെ എങ്ങനെ എഴുത്തിനിരുത്താം എന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ഇത് ശ്രദ്ധിച്ച് കണ്ട് വിദ്യാരംഭം ചടങ്ങിന്റെ ചിട്ടകളും മന്ത്രങ്ങളും മനസിലാക്കി നമ്മുടെ പൊന്നോമനയെ അക്ഷരങ്ങളുടെ, അറിവിന്റെ അത്ഭുതകരമായ ലോകത്തേക്ക് പ്രാർത്ഥനാപൂർവം നയിക്കുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.
https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക.
വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: