Friday, 22 Nov 2024
AstroG.in

വീട്ടിൽ നെയ് വിളക്കു കൊളുത്തിപ്രാർത്ഥിച്ചാൽ ഉടൻ അഭീഷ്ടസിദ്ധി

റ്റി.കെ.രവീന്ദ്രനാഥൻപിള്ള

എല്ലാ ദിവസവും വീട്ടിൽ നെയ്‌ വിളക്ക് തെളിച്ച് വച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും സുഖഭാഗ്യസമൃദ്ധികളും പെട്ടെന്ന് കൈവരും. നെയ്‌ വിളക്ക്, നെയ്‌ നിവേദ്യം നെയ്യഭിഷേകം ഇവ ക്ഷിപ്ര വേഗത്തിൽ അഭിഷ്ടസിദ്ധി നേടാൻ ഉത്തമമാണ്. മംഗല്യ ഭാഗ്യം, തൊഴിൽ ഭാഗ്യം, കർമ്മരംഗത്തെ ഉയർച്ച തുടങ്ങിയ പ്രത്യേകതരത്തിലെ കാര്യസാദ്ധ്യത്തിന് നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കണം. ഇത് തുടർച്ചയായി 12 അല്ലെങ്കിൽ 21 അല്ലെങ്കിൽ 41 ദിവസം ചെയ്യണം. തികഞ്ഞ ഭക്തിയോടെ ഇങ്ങനെ ചെയ്യുന്ന ചിലർക്ക് അതിവേഗം തന്നെ കാര്യസാദ്ധ്യം ഉണ്ടാകും. സാധാരണ ക്ഷേത്രങ്ങളിൽ കൂടുതൽ ഭക്തരും രാവിലെ നടത്തുന്ന ഒരു പ്രധാന വഴിപാടാണ് നെയ് വിളക്ക്. വീട്ടിലാണെങ്കിലും ഇത് രാവിലെയാണ് ചെയ്യേണ്ടത്. നെയ്‌ വിളക്ക് വിളക്ക് കൊളുത്തുബോൾ അഞ്ച് തിരിയിട്ടു കത്തിക്കണം. ഭദ്രദീപം എന്നാണ് ഇതിന് പറയുന്നത്. തിരി കൊളുത്തുന്നതു പ്രദക്ഷിണമായി വേണം. ആദ്യം കിഴക്കോട്ടു വേണം തിരി തെളിക്കാൻ.

നെയ്, പാൽ, കദളിപ്പഴം, ശർക്കര, പഞ്ചസാര ഇവയെല്ലാം തന്നെ ദേവീദേവന്മാർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളാണ്. ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദേവീദേവന്മാർ അതിവേഗം അഭീഷ്ടങ്ങളും സാധിച്ചു തരുമെന്ന് ഭക്തർ വിശ്വസിക്കുന്നു. നെയ്യഭിഷേകങ്ങളിൽ പ്രധാനം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകം തന്നെ. നെയ്‌വിളക്ക്, നെയ്‌ചേർത്ത വിഭവങ്ങൾ, അപ്പം, അരവണ മുതലായവ ദേവതകൾക്ക് പ്രിയങ്കരമാണ്.
ഇതിൽ മാത്രമല്ല, ഗണപതിഹോമം, ശർക്കരപായസം ഉണ്ണിയപ്പം എന്നിവയിലും നെയ് ചേരും. കൂടുതൽ നെയ് ചേർത്ത വിഭവങ്ങൾ സ്വാദിഷ്ടവും ഗുണകരവുമാണ്. നെയ്പ്പായസം, നെയ്‌ച്ചോറ്, ഇവയിൽ നെയ് കൂടുതൽ ചേർക്കുന്നു. വിദ്യാർത്ഥികൾക്ക് ബുദ്ധി, ഓർമ്മ ഇവ വർദ്ധിപ്പിക്കാനും ചിലർ ചില പ്രത്യേക രോഗങ്ങൾക്കുള്ള മരുന്നായും നെയ് ജപിച്ചു സേവിക്കാറുണ്ട്.

റ്റി.കെ.രവീന്ദ്രനാഥൻപിള്ള, +91 9539497281

Story Summary: Significance of Lightning Ghee lamp at Temple and Home

Copyright 2024 Neramonline.com. All rights reserved

error: Content is protected !!