Friday, 20 Sep 2024
AstroG.in

വെള്ളത്തുണിത്തിരി സൗഭാഗ്യേകും ; മഞ്ഞത്തിരി പ്രണയകലഹം തീർക്കും

വെളിച്ചം അറിവാണ്, വ്യക്തതയാണ്, പ്രസന്നതയാണ്. വീട്ടിൽ എന്നും വിളക്ക്  കൊളുത്തുന്നതാകട്ടെ ഏറ്റവും ശുഭകരമായ കർമ്മവും. അത് അന്ധകാരം മാത്രമല്ല അജ്ഞതയും വ്യക്തികളിലെ പൈശാചികതയും അകറ്റും.

ഇഷ്ടദേവതയ്ക്ക് മുന്നിൽ നെയ് വിളക്ക്  തെളിച്ചാൽ  അറിവും ഐശ്വര്യവും വിവേകവും ലഭിക്കും. ഏത് ശുഭകാര്യവും നിലവിളക്ക് തെളിച്ചാണ്  തുടങ്ങുന്നത്. അതിലൂടെ നമ്മൾ ഭഗവാനെ ക്ഷണിക്കുകയാണ്; അനുഗ്രഹിക്കണേ എന്ന് യാചിക്കാൻ.
എല്ലാ ക്ഷേത്രങ്ങളിലും പൂജാവേളയിലും മറ്റും ആരതി ഉഴിയാറുണ്ട്; മറ്റ് മംഗളകർമ്മങ്ങളിലും ഇത് പതിവാണ്. ആരതി ഉഴിയുമ്പോൾ ബിംബ സമീപത്തെ അന്തരീക്ഷമാകെ  വിമലീകരിക്കപ്പെടും; ഇത്  ഭക്തിയുടെയും ഈശ്വരനുമായുള്ള തന്മയീഭാവത്തിൻ്റെയും പ്രതീകമായി കരുതുന്നു.  

ശുഭം കരോതി കല്യാണംആരോഗ്യം ധനം സമ്പാദകംശത്രുബുദ്ധി വിനാശായദീപ ജ്യോതിർ നമോസ്തുതേദീപ ജ്യോതി പരബ്രഹ്മദീപ ജ്യോതി ജനാർദ്ദനദീപോമേ ഹരതു പാപദീപ ജ്യോതിർ നമോസ്തുതേ
വിളക്ക് കൊളുത്തുമ്പോൾ ഈ മന്ത്രം ജപിക്കണം. 
വിളക്കിൽ ഒഴിക്കുന്ന തിരിക്കും എണ്ണയ്ക്കും തെളിക്കുന്ന ദിക്കിനും വ്യത്യസ്ത ഫലങ്ങൾ നൽകാൻ കഴിയും. ഇത് അറിഞ്ഞിരുന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ആഗ്രഹസാഫല്യം  കൈവരിക്കാനാകും.

വെള്ളത്തുണിയിലുള്ള വിളക്ക് തിരി സൗഭാഗ്യം നൽകുമെന്നാണ് വിശ്വാസം. അറിയാതെ പറ്റിയ തെറ്റുകൾക്കും പിതൃദോഷ ദുരിതത്തിനും വാഴനാര് ചുരുട്ടിയ തിരിയിൽ ദീപം കൊളുത്തുന്നത് പരിഹാരമത്രെ. സമൃദ്ധിക്കായി ലക്ഷ്മിദേവിയെ ആകർഷിക്കാൻ പനിനീർത്തിരി കൊളുത്തിയാൽ മതി. പനിനീർത്തിരി ഉണ്ടാക്കുക എളുപ്പമാണ്. ഒരു വെള്ളത്തുണി പനിനീരിൽ മുക്കി ഉണക്കിയ ശേഷം മുറിച്ച് തിരിയാക്കി  ലക്ഷ്മി ദേവിക്ക് മുന്നിൽ എന്നുംഅതിൽ വിളക്ക് കൊളുത്തണം. ഇങ്ങനെ ചെയ്താൽ എപ്പോഴും ലക്ഷ്മിയുടെ അനുഗ്രഹം കിട്ടും; മന:ശാന്തിയും ലഭിക്കും.

ദാമ്പത്യ പ്രശ്നങ്ങളാൽ വലയുന്നവരും പ്രണയകലഹം അനുഭവിക്കുന്നവരും മഞ്ഞ സാരിത്തുണി മുറിച്ച് തിരി തെറുത്ത് കൊളുത്തി നോക്കൂ, സങ്കടമോചനമുണ്ടാകും. 
താമരത്തണ്ടുണക്കി തിരിയാക്കി വിളക്ക് കൊളുത്തിയാൽ മുജ്ജന്മദോഷങ്ങൾ അകന്ന് സന്തോഷഭരിതവും ഐശ്വര്യപൂർണ്ണവുമായ ജീവിതം ലഭിക്കും.
പുത്തൻ മഞ്ഞത്തുണി വിളക്ക് തിരിക്ക് ഉപയോഗിച്ചാൽ പാർവ്വതി ദേവിയുടെ കടാക്ഷം ലഭിക്കും. പുത്തൻ ചുവന്നതുണി വിളക്ക് തിരിയാക്കിയാൽ വിവാഹ തടസങ്ങൾ അകലും; സന്താന പ്രശ്നങ്ങൾ പരിഹരിക്കും.

(കടല എണ്ണയും സൂര്യകാന്തി എണ്ണയും   നിലവിളക്കിൽ ഉപയോഗിക്കരുത്; എന്തുകൊണ്ട്? അടുത്തപോസ്റ്റ് നോക്കുക)

error: Content is protected !!