Monday, 7 Oct 2024
AstroG.in

വെള്ളിയാഴ്ച പ്രദോഷം; ശിവപൂജ ചെയ്താൽ എന്തും ലഭിക്കും

മംഗള ഗൗരി

ശിവപ്രീതിക്കായി നടത്തുന്ന ഏറ്റവും ഫലപ്രദമായ
അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്തപക്ഷത്തിലും
വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ
വ്രതം നോൽക്കുന്നത്. അസ്തമയത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.
2023 നവംബർ 10 വെള്ളിയാഴ്ചയാണ് തുലാത്തിലെ
കറുത്തപക്ഷ പ്രദോഷം .

ശ്രീ പാർവതിയെ സന്തോഷിപ്പിക്കാൻ ശിവൻ നടരാജ
നൃത്തമാടുന്ന നേരമാണ് പ്രദോഷം. പ്രദോഷസന്ധ്യയില്‍ പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന്‍ നൃത്തം ചെയ്യുമ്പോള്‍ അവിടെ സകല ദേവതകളും ശിവനെ ഭജിക്കാനായി എത്തും. അങ്ങനെ സകലദേവതകളാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന സമയത്ത് ശിവപാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പറയേണ്ടതില്ലല്ലോ.

പ്രദോഷനാളിൽ പ്രഭാത സ്നാനം കഴിഞ്ഞ് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് അരയാൽ പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രത്തിൽ ദര്‍ശനം നടത്തി കൂവളമാല ചാര്‍ത്തുന്നതും കൂവളദളത്താൽ മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും ശുഭപ്രദമാണ്. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ അന്ന് പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ജലധാര, ദീപാരാധന, പ്രദോഷപൂജ എന്നിവ കണ്ട് പ്രാര്‍ത്ഥിക്ക‌ണം. ഇളനീർ നേദിച്ച് ആ ജലം സേവിച്ച് ഉപവാസ അവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസമാണ് ഏറ്റവും ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചയ്ക്ക് നിവേദ്യ ചോറുണ്ണാം.
എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷപൂജ ഉണ്ടാകും.
ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്, ദാരിദ്ര്യശമനം എന്നിവയെല്ലാം സഫലമാകാൻ പ്രദോഷവ്രതം അത്യുത്തമം ആകുന്നു.

കൃഷ്ണപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്നതും, ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നു വരുന്നതും അതീവ ശ്രേയസ്ക്കരമാകുന്നു.
ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും അതായത് മേടലഗ്നക്കാരും ധനുലഗ്നക്കാരും, അഞ്ചിലോ ഒമ്പതിലോ സൂര്യന്‍ നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന്‍ മേടത്തില്‍ നില്‍ക്കുന്നവരും) ജാതകത്തില്‍ ഉപാസനാമൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്ന കാരകാംശ ലഗ്നം ചിങ്ങം ആയി വരുന്നവരും, സൂര്യന്‍ നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും അതായത് തുലാമാസം ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരും, സൂര്യദശാപഹാരകാലം നേരിടുന്നവരും, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായ പ്രദേശത്ത് താമസിക്കുന്നവരും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.

ആദ്യമായി പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ ഉത്തമം കറുത്തപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും കൂടി ഒത്തുവരുന്ന ദിനമാണ്. അല്ലെങ്കിൽ വെളുത്ത പക്ഷവും തിങ്കളാഴ്ചയും പ്രദോഷവും കൂടി വരുന്ന ദിവസമാകും നല്ലത്. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെ ഇല്ലെന്ന് ബ്രഹ്മോത്തര കാണ്ഡത്തിൽ പറയുന്നുണ്ട്. പ്രദോഷ വ്രതം എടുക്കുന്നവരെ ഭഗവാൻ സകല തിന്മകളിൽ നിന്നും രക്ഷിക്കുകയും ചെയ്യും.

പ്രദോഷനാളിൽ ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങൾ, പ്രാർത്ഥനകൾ. ഇതിൽ മനോഹരമായ ശിവസ്വരൂപ വർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷ നാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു:

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

ശങ്കരധ്യാന പ്രകാരം



error: Content is protected !!