വൈഡൂര്യമോതിരം ശത്രുശല്യം തീര്‍ക്കും
കേതു ദോഷപരിഹാരത്തിന് വൈഡൂര്യം ധരിക്കുന്നത് ഉത്തമമാണ്. രോഗദുരിതങ്ങള്‍, ബാധകള്‍ തുടങ്ങിയവ അകറ്റുന്നതിനും ശത്രുക്കളുടെ ഗൂഢമായ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനും മന:സുഖം, സമ്പത്ത്, ശരീരസുഖം തുടങ്ങിയവയ്ക്കും കേതു ദശയിലെ ദോഷങ്ങള്‍ തീര്‍ക്കുന്നതിനും ജാതകത്തിലെ കേതു ദോഷപരിഹാരത്തിനും വൈഡൂര്യം ധരിക്കുന്നത് നല്ലതാണ്. വൈഡൂര്യം ഇരുട്ടത്തും പൂച്ചക്കണ്ണുപോലെ തിളങ്ങും. മങ്ങിയതും അകത്ത് പാളികളുള്ളതും കീറ്, വര, പുള്ളി, കുഴി, കറുത്തതും വെളുത്തതും ചുവന്നതുമായ പുള്ളികള്‍ തുടങ്ങിയവയുള്ളതുമായ വൈഡൂര്യം ധരിക്കരുത്. കടുത്തപനി, തലവേദന, പിത്താശയ രോഗങ്ങള്‍ തുടങ്ങിയവയുള്ളവരും വൈഡൂര്യം ധരിക്കരുത്. 2, 7, 8, 12 എന്നീ ഭാവങ്ങളില്‍ കേതു നില്‍ക്കുന്നവരും വൈഡൂര്യം ധരിക്കരുത്. സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ മോതിരം തീര്‍ത്ത് അതില്‍ വൈഡൂര്യം പതിച്ച് വേണം ധരിക്കേണ്ടത്. മൂന്നു കാരറ്റെങ്കിലും തൂക്കം വേണം. അശ്വതി, മകം, മൂലം എന്നിവയിലേതെങ്കിലും നക്ഷത്രദിവസം പൂജ ചെയ്ത് മോതിരം ധരിക്കാം.