വൈശാഖ പൗർണ്ണമി വ്യാഴാഴ്ച; ദാരിദ്ര്യം ശമിക്കും, ഐശ്വര്യം വർദ്ധിക്കും
ജ്യോതിഷരത്നം വേണു മഹാദേവ്
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി
വ്രതം വിവാഹതടസങ്ങൾ മാറുന്നതിന് വിശേഷാൽ നല്ലതാണ്. വൈശാഖ പൗർണ്ണമി, ബുദ്ധപൂർണ്ണിമ എന്നെല്ലാം പേരിൽ ഏറെ പ്രശസ്തമായ വെളുത്തവാവ് 2024 മേയ് 23 വ്യാഴാഴ്ചയാണ്.
എല്ലാ വെളുത്തവാവ് ദിവസവും ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് ഈ വ്രതാചരണം. പൗർണ്ണമി നോൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.
നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം; ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം; ആയിരം ശിവനാമത്തിനു തുല്യമാണ് ഒരു ദേവിനാമമെന്ന് ദേവീഭക്തർ വിശ്വസിക്കുന്നു. മാതൃ സ്വരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകല പാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം ആർക്കും തന്നെ വിവരിക്കാൻ കഴിയില്ല. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഈ ദിവസം ഭഗവതിയെ ധ്യാനിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും ലളിതസഹസ്രനാമവും ചെല്ലുന്നത് ഉത്തമമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ന്യാസവും ധ്യാനവും ഉൾപ്പെടുത്തിയുള്ള സമ്പൂർണ്ണ ലളിതാസഹസ്രനാമം സ്തോത്രം കേൾക്കാം. ലിങ്ക്:
ലളിതസഹസ്രനാമം മുഴുവൻ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനമെങ്കിലും ചൊല്ലണം.
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്ക് കത്തിച്ച് ദേവി നാമങ്ങൾ, മന്ത്രങ്ങൾ തുടങ്ങിയവ ഭക്തിയോടെ ജപിക്കുക. ഒരു ശ്ലോകം ഭജിച്ചാൽ പോലും ഫലം കിട്ടുന്ന ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം പൗർണ്ണമി നാൾ
ജപിക്കുന്നത് ശ്രേഷ്ഠമാണ്. അതിന്റെ ലിങ്ക്:
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Significance of Vishaka Powrnami Vritham
Copyright 2024 Neramonline.com. All rights reserved