Saturday, 23 Nov 2024
AstroG.in

വ്യാഴം, ശനി വലിയ സംയോജനം: ദോഷം തീരാൻ ശിവ, വിഷ്ണു പൂജ

വേദാഗ്നി അരുൺ സൂര്യഗായത്രി
2020 ഡിസംബർ 21, ധനു 06 മുതൽ ആരംഭിക്കുന്ന ശനി, വ്യാഴ ഗ്രഹസംഗമത്തെക്കുറിച്ച് ജ്യോതിഷപരമായി ചിന്തിച്ചാൽ ചാരവശാൽ നല്ല അനുഭവ സൂചനയുള്ളവർക്ക് അതിൽ കുറവ് അനുഭവപ്പെടും; മോശം അനുഭവ സൂചന കാണുന്നവർക്ക് കൂടുതൽ ദോഷങ്ങളും സംഭവിക്കാൻ സാദ്ധ്യത കാണുന്നു. അതായത് എല്ലാ നക്ഷത്രക്കാർക്കും ഇതിൻ്റെ ഫലം ചെറിയ തോതിലെങ്കിലും ഉണ്ടാകും എന്ന് സാരം. ഇതിന് പരിഹാരമായി ശിവക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും യഥാശക്തി വഴിപാടുകൾ നടത്തുക ഉത്തമമാണ്.

2020 നവംബർ 20 ന് വ്യാഴം മകരം രാശിയിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ 2 ഗ്രഹങ്ങളും ഒരേ രാശിയിൽ ആണ്. അതിനാൽ ഇപ്പോൾ അസ്തമയം കഴിഞ്ഞ് തെക്ക് – പടിഞ്ഞാറ് ആകാശത്ത് വ്യാഴ, ശനി ഗ്രഹങ്ങൾ നന്നായി തെളിഞ്ഞു കാണാം. അവ അടുത്താണ് കാണുന്നത്. അവയ്ക്കു ഇടയിൽ ഏതാണ്ട് മൂന്ന് പൂർണ ചന്ദ്രനെ വയ്ക്കുവാനുള്ള ഇടം ഉള്ളതായും നമുക്ക് മനസിലാക്കാൻ കഴിയും.

ഇപ്പോൾ വൈകിട്ട് അസ്തമയം കഴിഞ്ഞ് അവയെ നോക്കിയാൽ ഓരോ ദിവസവും അവ അടുത്ത് വരുന്നതായി കാണാം. ഡിസംബർ 21 ന് അവ ഇരട്ടഗ്രഹം പോലെ മുട്ടിമുട്ടി കാണപ്പെടും. ഇതിനെ വലിയ സംയോജനമെന്നോ, മഹത്തായ സംയോജനമെന്നോ പറയാം. ഡിസംബർ 21 ന് ശനി, വ്യാഴ ഗ്രഹങ്ങൾ തമ്മിൽ ഉത്രാടം നക്ഷത്രത്തിൽ ഗ്രഹ യുദ്ധം സംഭവിക്കുന്നു. 2021 ജനുവരി 6, ധനു 22 ന് വ്യാഴം തിരുവോണം നക്ഷത്രത്തിലാകും. ജനുവരി 22, മകരം 9 ന് ശനിയും തിരുവോണം നക്ഷത്രത്തിൽ വരും. ജനുവരി 8, ധനു 24 ഉദയത്തിന് ശനിക്ക് മൗഢ്യം സംഭവിക്കുന്നു.

എന്താണ് ഒരു വലിയ സംയോജനത്തിന് കാരണമാകുന്നത്? സൂര്യനെ പരിക്രമണം ചെയ്യാൻ വ്യാഴം 11. 86 വർഷവും, ശനി ഗ്രഹം 29.4 വർഷവും എടുക്കുന്നതിനാൽ, ഓരോ 19.85 വർഷത്തിലും അവർ രാത്രി ആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കാണപ്പെടുന്നു. എന്നാലും ഭൂമിയുടെയും, വ്യാഴത്തിന്റെയും, ശനിയുടെയും പാതകൾ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേർ രേഖയിൽ വരില്ല. എന്നാൽ ഇപ്പോൾ നേർ രേഖയിൽ വരികയാണ്.

ഈ മാസം മുഴുവനും ശനിയും, വ്യാഴവും നമുക്ക് സൂര്യാസ്തമയം കഴിഞ്ഞ് തെക്കു – പടിഞ്ഞാറായി കാണാം. ഈ മാസം അവ കൂടുതൽ പടിഞ്ഞാറേക്ക് പോകുന്നത് കാരണം ഡിസംബർ 21 ന് അവ അൽപ്പം കൂടെ പടിഞ്ഞാറു ഭാഗത്താകും. അതായത് അന്നു അസ്തമയം മുതൽ ഒരു ഒന്നര മണിക്കൂർ കൂടെ തെക്ക് – പടിഞ്ഞാറായി കാണാം. ഇനിയുള്ള ദിവസങ്ങളിൽ അവയെ നോക്കിയാൽ അവ പരസ്പരം അടുത്ത് വരുന്നതായി കാണാം. ഇതിന്റെ ഫോട്ടോയും എടുക്കാനും കഴിയും

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം
( തിരുവനന്തപുരം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രം, ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം – മുൻ മേൽശാന്തി,ഹനുമൽ ജ്യോതിഷാലയം,ഗൗരീശപട്ടം, തിരുവനന്തപുരം)

+91 96050 02047, 94473 84985

error: Content is protected !!