Friday, 22 Nov 2024
AstroG.in

വ്യാഴത്തിന് മൗഢ്യം; 6 നക്ഷത്രക്കാർ
അതീവ ജാഗ്രത പുലർത്തണം

ജ്യോതിഷരത്നം വേണുമഹാദേവ്

ഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന്
മൗഢ്യം സംഭവിക്കുന്നത് തികച്ചും അശുഭകരമായികണക്കാക്കുന്നു. ഇപ്പോൾ,  2022 ഫെബ്രുവരി 20 ഉദയത്തിന് വ്യാഴത്തിന്  മൗഢ്യം ആരംഭിക്കുകയാണ്. ഇത് 2022 മാർച്ച് 21 അസ്തമയത്തിന് അവസാനിക്കും. അതിനിടയിൽ  മാർച്ച് 12 ന്  വ്യാഴം പരിപൂർണ്ണമായും മൗഢ്യാവസ്ഥയിൽ ആയിരിക്കും. 

കന്നി, വൃശ്ചികം, ധനു, മകരം, കുംഭം രാശികളിൽ പിറന്നവർ വ്യാഴ മൗഢ്യ കാലയളവിൽ  കൂടുതൽ ജാഗ്രത പുലർത്തണം. ഇതിൽ തന്നെ മൂലം, പൂരാടം, ഉത്രാടം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർ അതീവജാഗ്രതയോടെ ജീവിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട കൂട്ടരാണ് വ്യാഴദശയിലും വ്യാഴത്തിന്റെ അപഹരങ്ങളിലുംകഴിയുന്നവർ. വ്യാഴമൗഢ്യകാലയളവ് മൊത്തത്തിൽനാടിനും നന്നല്ല.

കന്നിക്കൂറുകാർക്ക് ഈ കാലയളവിൽ തൊഴിൽപരമായബുദ്ധിമുട്ടുകൾ നേരിടാം. വേണ്ടത്ര ആലോചനയില്ലാതെഒരു തീരുമാനവും എടുക്കരുത്. അപ്രതീക്ഷിതമായി പണംലഭിക്കും. അതുപോലെ ചെലവും വരും. ജീവിത പങ്കാളിയുമായി കലഹിക്കരുത്. 
വൃശ്ചികക്കൂറിൽ ജനിച്ചവർ ഈ കാലയളവിൽ പണം വാരിക്കോരി ചെലവഴിക്കരുത്. വരവിൽ കൂടുതൽ ചെലവ്, ഓഹരി വിപണിയിൽ തിരിച്ചടി, വിവാദങ്ങളിൽ
ചെന്നു ചാടുക എന്നിവയാണ് അനുഭവിക്കേണ്ടിവരും.കരുതലോടെ. അച്ചടക്കത്തോടെ കഴിഞ്ഞാൽ  പിടിച്ചു നിൽക്കാം.

ധനുക്കൂറിൽ ജനിച്ചവർ വ്യാഴം മൗഢ്യത്തിലാകുന്നകാലത്ത് ബന്ധങ്ങൾ വഷളാകാതെ നോക്കണം. പരുഷ സംഭാഷണം, അഹന്ത എന്നിവ സഹോദരങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കാം. സുഹൃത്തുക്കൾശത്രുക്കളായി മാറും. രോഗദുരിതം, ആത്മവിശ്വാസംനഷ്ടമാകുക എന്നിവയും ഫലമാണ്.

മകരക്കൂറിൽ ജനിച്ചവർ ഈ കാലയളവിൽ പണം ഏറെശ്രദ്ധിച്ച് ചെലവഴിക്കണം. പഠനത്തിലും മത്സരത്തിലുംപ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല. മന:സംഘർഷം, കലഹം എന്നിവ ഒഴിവാക്കാൻ സാധിക്കില്ല. മോശമായി ആരോടും സംസാരിക്കരുത്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ അനിശ്ചിതത്വം രൂപപ്പെടും. ധനനഷ്ട സാധ്യത വളരെ കൂടുതലാണ്.
കുംഭക്കൂറിൽ ജനിച്ചവർ വ്യാഴ മൗഢ്യ കാലയളവിൽ മേലുദ്യോഗസ്ഥനുമായി കലഹിക്കും. ജോലി സ്ഥലത്ത്വളരെ കരുതലോടെ നീങ്ങണം. ലക്ഷ്യപ്രാപ്തിക്ക് പല തരം വെല്ലുവിളികൾ, തടസങ്ങൾ നേരിടും. കഠിനാദ്ധ്വാനംകാരണം ക്ഷീണിക്കും. പണമുണ്ടാക്കാൻ തെറ്റായ വഴിയിലൂടെ പോകരുത്. ആരോഗ്യം സൂക്ഷിക്കണം.
ഈ കൂറുകാർ വിഷ്ണുക്ഷേത്രദർശനം നടത്തി സുദർശനമന്ത്ര പുഷ്പാഞ്ജലി, കദളിപ്പഴ നിവേദ്യം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ വ്യാഴ ദോഷങ്ങൾക്ക് ശമനം ഉണ്ടാകും. 

ജ്യോതിഷരത്നം വേണുമഹാദേവ്, +91 89217 09017

Summary : The Settings of Planet Guru in Aquarius and  it’s Effects 

Copyright 2022 neramonline.com. All rights reserved.

error: Content is protected !!