Tuesday, 3 Dec 2024
AstroG.in

വ്യാഴമാറ്റം നിങ്ങൾക്ക് എങ്ങനെയെന്ന് കേൾക്കൂ

2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.20 ന് വ്യാഴം രാശിമാറുന്നത് എല്ലാവരുടെയും ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കും. സ്വക്ഷേത്രമായ ധനു രാശിയിൽ നിന്നും നീചക്ഷേത്രമായ മകരം രാശിയിലേക്കാണ് മാറുന്നത്. 2021 ഏപ്രിൽ 6 വരെ വ്യാഴം മകരം രാശിയിൽ നില കൊള്ളും. അഞ്ചു മാസത്തിലേറെക്കാലം മകരം രാശിയിൽ നിലകൊള്ളുന്ന വ്യാഴത്തിന്റെ  ഈ മാറ്റം ചിലർക്ക് അനുകൂലവും വേറെ ചിലർക്ക് പ്രതികൂലവും  മറ്റുള്ളവർക്ക് ഗുണദോഷ സമ്മിശ്രവുമാണ്. ഈ കാലയളവിൽ വ്യാഴം 12 കൂറുകളിൽ പെട്ട 27 നക്ഷത്രങ്ങളെയും എങ്ങനെയെല്ലാം ബാധിക്കും? ഈ സമയത്ത് ഒരോരുത്തർക്കും എന്തെല്ലാം അനുകൂല ഫലങ്ങളും ദോഷഫലങ്ങളും ഗുണദോഷ സമ്മിശ്രഫലങ്ങളും ഉണ്ടാകും ? ദോഷഫലങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങൾ എന്തെല്ലാമാണ്?  പ്രശസ്ത ജ്യോതിഷ വിശാരദനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ മേധാവിയുമായ ഡോ.ആർ ശ്രീദേവൻ ജ്യോതിഷയായ പ്രീതാസൂരജ് തുറവൂരുമായി നടത്തിയ കൂടിക്കാഴ്ചയിൽഇക്കാര്യങ്ങൾ പ്രവചിക്കുന്ന വീഡിയോ കാണാം. ഈശ്വരവിശ്വാസികൾക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg 

–  ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!