Friday, 22 Nov 2024
AstroG.in

വ്രതവും ചിട്ടയും വേണ്ട; ഇത് എന്നും ജപിച്ചാൽ ടെൻഷൻ അകലും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത്’ഓടിയെത്തുന്ന മൂർത്തിയാണ് ശ്രീകൃഷ്ണഭഗവാൻ. കഠിനമായ വ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം.
ഏത് സങ്കടത്തിനും ശ്രീകൃഷ്ണ ഉപാസന ഫലപ്രദമാണ്. പ്രത്യേകിച്ച് നിത്യജീവിത ദുഃഖങ്ങൾ, മാനസിക വിഷമങ്ങൾ, ദാമ്പത്യദുരിതം, പ്രണയ ദുഃഖങ്ങൾ, വിവാഹ തടസം എന്നിവയ്ക്ക് ശ്രീകൃഷ്ണനെ പ്രാർത്ഥിക്കുന്നത് അതി വേഗം ഫലം നൽകും. ഇവിടെ മന:ശാന്തി കൈവരിക്കാൻ സഹായിക്കുന്ന 32 ശ്രീകൃഷ്ണ മന്ത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ മന്ത്രങ്ങൾ ശ്രീകൃഷ്ണഭജനത്തിന് ഏറ്റവും ഉത്തമദിവസമായ ബുധൻ, വ്യാഴം ദിവസം ജപിച്ചു തുടങ്ങുക. ജപാരംഭത്തിന് അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ഉത്തമമാണ്. അഷ്ടമി രോഹിണി, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളും നല്ലതാണ്. നിത്യജപത്തിന് ഏറെ ഉത്തമമാണ് ഈ 32 മന്ത്രങ്ങൾ. യാതൊരു തരത്തിലുള്ള വ്രതവും ജപത്തിന്
നിർബന്ധമില്ല.

ഓം ക്ലീം നമ:
ഓം കൃഷ്ണായ നമ:
ഓം മയൂരേശായ നമ:
ഓം ദീർഘായ നമ:
ഓം നൃത്തപ്രിയായ നമ:
ഓം പ്രധാനേശായ നമ:
ഓം കേശവായ നമ:
ഓം ജഗപ്രിയായ നമ:
ഓം ചാരുരൂപിണേ നമ:
ഓം ഹയരൂപിണേ നമ:
ഓം ചഞ്ചരീകായ നമ:
ഓം കസ്തൂരിപ്രിയായ നമ:
ഓം മഹാത്മനേ നമ:
ഓം ധൃതിനേ നമ:
ഓം സുഘോഷായ നമ:
ഓം ചിത്രാത്മനേ നമ:
ഓം വാദ്യപ്രിയായ നമ:
ഓം പ്രമാഥിനേ നമ:
ഓം സേനാനിനേ നമ:
ഓം ചതുർവ്യൂഹായ നമ:
ഓം അക്ഷരായ നമ:
ഓം സ്വച്ഛന്ദായ നമ:
ഓം കാമിനേ നമ:
ഓം കാലഗതിനേ നമ:
ഓം പാപഘ്‌നേ നമ:
ഓം മോക്ഷദായകായ നമ:
ഓം മോക്ഷേശ്വരായ നമ:
ഓം കുണ്ഡലിനേ നമ:
ഓം തേജസ്വിനേ നമ:
ഓം സ്വരമയായ നമ:
ഓം ബ്രഹ്മരൂപിണേ നമ:
ഓം യോഗജ്ഞാനിനേ നമ:

തുളസിമാല, താമരമാല, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, പഞ്ചസാര നിവേദ്യം, പാൽപ്പായസം നിവേദ്യം, മഞ്ഞപട്ട് ചാർത്തുക തുടങ്ങിയവയാണ് കൃഷ്ണപ്രീതിക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ ബുധാഴ്ചയും അല്ലെങ്കിൽ സ്വന്തം കഴിവിനൊത്ത വിധം മാസത്തിൽ ഒരു തവണ ഇതിൽ ഏതെങ്കിലും വഴിപാട് ഈ മന്ത്രങ്ങൾ ജപിക്കുന്നതിനൊപ്പം ക്ഷേത്രത്തിൽ നടത്തുക. തീർച്ചയായും അനുകൂല ഫലം ലഭിക്കും.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!