ശത്രുതയും ശനി ദോഷവും ഇല്ലാതാക്കി ശാന്തി നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം
വി സജീവ് ശാസ്‌താരം
നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തിസ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശനി ഗ്രഹത്തെ നിയന്ത്രിക്കുന്നത് കാലരാത്രി ദേവിയാണ്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി അത്യുഗ്ര രൂപമാണ് ദേവിക്ക്. കറുത്തിരുണ്ട ശരീരം, നഗ്ന, തലയോട്ടി മലയായി ധരിച്ചിരിക്കുന്നു, കഴുതപ്പുറത്ത് സ്ഥിതിചെയ്യുന്നു. ഈ രൂപത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. നാലു കരങ്ങൾ, വലതു കൈകളിൽ അഭയ വരമുദ്രകൾ, ഇടത് കൈകളിൽ വാളും ഇരുമ്പ് തോട്ടിയുമാണ്. കാളരാത്രി എന്നും കാലരാത്രി എന്നും ഈ ദേവിയെ പറയും. മുല്ലപ്പൂവാണ് പ്രിയ പുഷ്പം.
സ്തുതി
ഏകവേണീജപാകര്‍ണപുരാനഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീകര്‍ണികാകര്‍ണീ തൈലാഭ്യംഗശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്‍ധനാമൂര്‍ധജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ
ധ്യാനം
കരാലവദനാം ഘോരാം മുക്തകേശീം ചതുര്‍ഭുജാം
കാലരാത്രിം കരാലീം ച വിദ്യുന്‍മാലാവിഭൂഷിതാം
ദിവ്യലൌഹവജ്രഖഡ്ഗവാമാധോര്‍ധ്വകരാംബുജാം
അഭയം വരദാം ചൈവ ദക്ഷിണോര്‍ധ്വാധഃ പാണികാം
മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗര്‍ദഭാരൂഢാം
ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം
സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം
ഏവം സഞ്ചിയന്തയേത്കാലരാത്രിം സര്‍വകാമസമൃദ്ധിദാം
ജപമന്ത്രം
ഓം ദേവി കാളരാത്രിയൈ നമഃ
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com
Story Summary: Navaratri Seventh Day Worshipp: Goddess Kalaratri the Seventh form of Goddess Parvati (Durga) Dhayanam and Stotram