Thursday, 21 Nov 2024
AstroG.in

ശത്രുദോഷങ്ങൾ നശിപ്പിച്ച് വിജയം നേടാൻ എന്നും ഇത് 8 തവണ ജപിക്കൂ

മംഗള ഗൗരി
മഹാവിഷ്ണുവിന്റെ കൈയ്യിലെ ദിവ്യായുധം എന്ന നിലയ്ക്കാണ് സുദർശന ചക്രവും സുദശന മൂർത്തിയും
പ്രസിദ്ധം. സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ചയെന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും അർത്ഥമുണ്ട്. ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം ദുർചിന്തയിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. എന്ന് മാത്രമല്ല പ്രത്യേകിച്ചൊരു വിഷയമെന്നില്ലാതെ എന്തിനും സുദർശനോപാസന അത്ഭുത ഫലമേകും.

ശത്രുദോഷശാന്തി, ബാധാ ഉപദ്രവങ്ങൾ ഇല്ലാതാകൽ, സർവകാര്യവിജയം, അദ്ഭുതകരമായ സ്ഥാനമാനങ്ങൾ എന്നിവയാണു മഹാസുദർശനമന്ത്രം ജപിക്കുന്നതു കൊണ്ടുള്ള ഫലങ്ങൾ. ഗൃഹദോഷം, വാസ്തുദോഷം, രോഗദുരിതങ്ങൾ, സ്ഥലദോഷം, തടസം എന്നിവയ്ക്കും ഏറ്റവും നല്ല പരിഹാരമാണ് സുദർശന ചക്രോപാസന.

ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും കാണുന്ന വ്യാഴ, ബുധ ഗ്രഹപ്പിഴ മാറ്റാൻ ഈ മന്ത്ര ജപം ഉത്തമമാണ്. വ്യാഴഗ്രഹത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവർ രാവിലെയും വൈകിട്ടും ജപിച്ചാൽ എല്ലാ വ്യാഴദോഷവും നീങ്ങുന്നത് ഭക്തരുടെ അനുഭവം. അതുപോലെ ഗോചരാലും പന്ത്രണ്ടിലും വ്യാഴം നിൽക്കുന്നതിൻ്റെ ദോഷം മാറ്റാനും ഈ ജപം നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് തവണ ജപിക്കണം. 36 ഉരു ജപിച്ചാൽ അതിവേഗം ഫലം ലഭിക്കും. വ്യാഴാഴ്ച, തിരുവോണം നക്ഷത്രം എന്നിവ മഹാസുദർശനമന്ത്രം ജപിച്ചാൽ ഇരട്ടി ഫലം കിട്ടുന്ന ദിവസങ്ങളാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാസുദർശന മാലാമന്ത്രം
കേൾക്കുക:


Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!