ശത്രു, രോഗ, ദുരിത മുക്തിക്ക്പ രിഹാരം സുദർശനചക്ര ഉപാസന
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ സംഹരിക്കാനും ഭഗവാൻ ശ്രീ മഹാവിഷ്ണു ഉപയോഗിക്കുന്ന ദിവ്യായുധമാണ് സുദർശന ചക്രം. ഒരേ സമയം ഭഗവാന്റെ അലങ്കാരവും പ്രധാന ആയുധവുമാണിത്. അനാദിയായ പ്രപഞ്ച സത്യമെന്ന് വേദങ്ങൾ പ്രകീർത്തിക്കുന്ന സുദർശനചക്രം വിശ്വബ്രഹ്മാവാണ് ഭഗവാന് സമ്മാനിച്ചത്. ദിവ്യമായ ഈ ആയുധത്തിന് ഇരയായ ദുഷ്ടർക്ക് കണക്കില്ല. ചില സങ്കല്പങ്ങളിൽ സുദർശനം വിഷ്ണുവിന്റെ അംശാവതാരമാണ്.
വിശ്വകർമ്മാവിന്റെ പുത്രി സംജ്ഞയെ സൂര്യനാണ് വിവാഹം കഴിച്ചത്. എന്നാൽ സൂര്യ തേജസിന്റെ കാഠിന്യം കാരണം സംജ്ഞയ്ക്ക് ഭഗവാനുമൊത്ത് കഴിയാൻ സാധിച്ചില്ല. മകളുടെ സങ്കടം മനസിലാക്കിയ വിശ്വകർമ്മാവ് മരുമകന്റെ തേജസ് കുറയ്ക്കാൻ ഒരു മാർഗ്ഗം കണ്ടെത്തി – ഒരു യന്ത്രത്തിൽ കടയുക. അങ്ങനെ ഛേദിക്കപ്പെട്ട സൂര്യതേജസിന്റെ അംശങ്ങളിൽ നിന്നും സൃഷ്ടിച്ച ദിവ്യ സാമഗ്രികളാണ് സുദർശനം, പുഷ്പകവിമാനം, ത്രിശൂലം, വേൽ എന്നിവ. ഇതിൽ സുദർശനം വിഷ്ണുവിനും ത്രിശൂലം ശിവനും വേൽ സുബ്രഹ്മണ്യനും പുഷ്പകവിമാനം വൈശ്രവണനും വിശ്വകർമ്മാവ് ഉപഹാരമായി നൽകി. തേജസ് കുറഞ്ഞതോടെ സംജ്ഞയ്ക്കും സൂര്യനും ദാമ്പത്യം സുഗമമായി. ഇതാണ് സുദർശന ചക്രത്തെക്കുറിച്ചുള്ള പുരാണ കഥ . പുരാണത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ സുദർശന സാന്നിദ്ധ്യം ഉണ്ട്.
സുദർശനമൂർത്തിയെ ഉപാസിച്ചാൽ ഏത് കഠിന ദോഷത്തിനും പരിഹാരമുണ്ടാകും. പ്രത്യേകിച്ച് ഒരു വിഷയമെന്നില്ലാതെ എന്തിനും സുദർശന ഉപാസന അത്ഭുത ഫലമേകും. പ്രത്യേകിച്ച് ശത്രു ദോഷം മൂലമുണ്ടാകുന്ന ദുരിതങ്ങൾ, രോഗ ദുരിതങ്ങൾ, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബ കലഹം , അലസത, ദാരിദ്യം കാര്യതടസം എന്നിവ മാറാനും ഉദ്യോഗ വിജയം, വിദ്യാ വിജയം, ധന അഭിവൃദ്ധി, ആരോഗ്യ ലബ്ധി എന്നിവ ലഭിക്കാനും ഉത്തമ പരിഹാരമാണ് സുദർശന ഉപാസന.
ഓം സഹസ്രാര ഹും ഫട് എന്നതാണ് സുദർശന മൂലമന്ത്രം. മന്ത്രോപദേശം വാങ്ങി എന്നും രാവിലെ ഉദയത്തിന് മുൻപും അസ്തമയ ശേഷവും 108 തവണ വീതം ഇത് ജപിക്കുന്നത് മേൽ പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ കൺദോഷം, ശത്രുദോഷം, ഭാഗ്യതടസം എന്നിവ പരിഹരിക്കാൻ കറുത്ത ചരടിൽ മഹാസുദർശന മാലാമന്ത്രം 336 തവണ ജപിച്ചു കെട്ടുന്നത് നല്ലതാണ്. ഇതിന് 21 ദിവസം ശക്തി ലഭിക്കും. എല്ലാ ദുരിതവും ശമിക്കുന്നതിന് സുദർശഹോമം അത്യുത്തമമാണ്. സുദർശന യന്ത്രം വലിയ തകിടിൽ എഴുതി പൂജിച്ച് വീട്ടിൽ സൂക്ഷിക്കുന്നത് ഗൃഹ ഐശ്വര്യത്തിന് നല്ലതാണ്. മഹാസുദർശനയന്ത്രം ഏലസ് വെള്ളിത്തകിടിൽ എഴുതി ധരിച്ചാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. നല്ല കർമ്മികളെ ആശ്രയിച്ച് ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ ശരിയായ ഫലം നിശ്ചിത സമയത്തിനകം ലഭിക്കൂ.
സുദർശനമൂർത്തിയുടെ ആരാധനയിൽ ഏറ്റവും പ്രധാനമായ ധ്യാനശ്ലോകം കല്പാന്തർക്ക പ്രകാശം എന്ന് തുടങ്ങുന്നതാണ്. കോടിക്കണക്കിന് സൂര്യന്റെ തേജസേടുകൂടിയാണ് ഈ ശ്ലോകത്തിൽ സുദർശന മൂർത്തിയെ വർണ്ണിക്കുന്നത്. ചക്രം, ശംഖ്, ഗദ, താമര, ഉലക്ക, വില്ല്, പാശം, തോട്ടി എന്നിവ ധരിച്ച
8 കൈകളോടെയാണ് ഇവിടെ സുദർശന ഭഗവാനെ വർണ്ണിച്ചിരിക്കുന്നത്. ചുവന്ന കണ്ണുകളോടും, ശത്രുവംശത്തെ മുഴുവനും ഭയപ്പെടുത്തുന്ന ഭാവത്തിലും ഉഗ്രമായ ദംഷ്ട്രകളോടു കൂടിയും അട്ടഹാസത്തോടുകൂടിയുള്ള സുദർശനമൂർത്തിയെ വർണ്ണിക്കുന്നു. വിഷ്ണു ചൈതന്യമാണെങ്കിലും ആ സൗമ്യത ഒട്ടും ഇല്ലാത്ത ഒരു മൂർത്തി സങ്കല്പമാണ് സുദർശനമൂർത്തി. ഉഗ്രതയോടുകൂടി ഈ സങ്കല്പം നന്നായി ചിന്തിച്ച് മനസിൽ ഉറപ്പിച്ചു കൊണ്ട് ഓം സഹസ്രാര ഹും ഫട് എന്ന മൂലമന്ത്രം ജപിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും.
സുദർശനമൂർത്തി ധ്യാനശ്ലോകം
കല്പാന്തർക്ക പ്രകാശം ത്രിഭുവനമഖിലം
തേജസാപൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദം
ഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പൃഥതരമുസലം
ചാപപാശാങ്കുശാൻ സ്വൈ:
ബിഭ്രാണം ദോർഭിരാദ്യം മനസിമുരരിപും
ഭാവയേത്ചക്രസംജ്ഞം
സുദർശനമാലാമന്ത്രം ആഭിചാരദുരിതവും വ്യാഴ
ഗ്രഹ ദോഷങ്ങളും അകറ്റും. രോഗം, ബാധ, ശത്രുദോഷം എന്നിവയുടെ ശാന്തിക്ക് ഉത്തമമാണ്. ആരെങ്കിലും നമുക്ക് എതിരെ എന്തെങ്കിലും പ്രാർത്ഥനകളോ പൂജകളോ നേർച്ചകളോ
ചെയ്താൽ ദുരിതം ഒഴിഞ്ഞു പോകാൻ ഈ മന്ത്രജപം പരിഹാരമാണ്. അത്ഭുതശക്തിയുള്ള ഈ മന്ത്രം ഗുരുവിൽ നിന്നും ഉപദേശമായി സ്വീകരിക്കണം. സുദർശനമാലാമന്ത്രം 12,28,36,54 തുടങ്ങി ജപിക്കാം.
സുദർശനമാലാമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ
പരം പുരുഷായ പരമാത്മനേ പരകർമ്മ
മന്ത്രയന്ത്രതന്ത്ര ഔഷധ
അസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ: മോചയ:
ഓം നമോ ഭഗവതേ മഹാസുദർശനായ
ദീപ്‌ത്രേ ജ്വാലാ പരിതായ
സർവ്വദിക്‌ക്ഷോഭണകരായ
ബ്രഹ്മണേപരം
ജ്യോതിഷേ ഹുംഫട് സ്വാഹാ
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും
ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655