Sunday, 6 Oct 2024
AstroG.in

ശനിദോഷം അകറ്റാൻ ഉത്തമം ഈ ശനിയാഴ്ചത്തെ അമാവാസി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ


ഒട്ടേറെ പ്രത്യേകളുള്ളതാണ് ഈ കുംഭ മാസത്തിലെ അമാവാസി. ശിവരാത്രിയുടെ പിറ്റേന്ന് വരുന്ന ഈ ദിവത്തെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ അമാവാസി ശനിയാഴ്ച വരുന്നതിനാൽ ഇത് ശനി അമാവാസിയാകുന്നു. ശനിദോഷ മുക്തിക്ക് ഏറ്റവും ഉത്തമമായ ഈ ദിവസം ശനിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ അതിവേഗം ദുരിത ദോഷങ്ങൾ അകലുമെന്നത് അനേകം അനേകം ആളുകളുടെ അനുഭവമാണ്. എള്ളെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക, നീരാജനം നടത്തുക, ശാസ്താ, അയ്യപ്പ ക്ഷേത്രത്തിൽ എള്ളുപായസം കഴിക്കുക, ശാസ്താ, ശനീശ്വര മന്ത്രങ്ങൾ ജപിക്കുക ഇതെല്ലാമാണ് ശനിദോഷനിവാരണത്തിന് പറ്റിയ കർമ്മങ്ങൾ. കുംഭത്തിലെ അമാവാസി കേരളത്തിൽ മൗനി അമാവാസിയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു. പിതൃക്കളുടെ ഉത്സവമായ അഷ്ടകാ കാലത്തിന് അവസാനം കുറിക്കുന്ന ദിനം കുടിയാണ് കുംഭത്തിലെ അമാവാസി. കൃഷ്ണപക്ഷ ഷഷ്ഠി മുതൽ അമാവാസി വരെയുള്ള പത്ത് ദിവസങ്ങളാണ് അഷ്ടകാകാലം.
പിതൃപ്രീതി കർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ അഷ്ടകാ കാലത്തിന് അവസാനമാകുന്ന അമാവാസി ദിവസം വ്രതശുദ്ധിയോടെ പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്ത് ബലിതർപ്പണം നടത്തുന്നത് നല്ലതാണ്. അതുപോലെ ധ്യാനത്തിനും മൗനവ്രതം ആചരിക്കാനും ഈ ദിവസം ശ്രേഷ്ഠമാണ്. ദിവസം മുഴുവൻ മൗനം ആചരിക്കുവാൻ കഴിയാത്തവർ പുജാ വേളയിലെങ്കിലും തികഞ്ഞ മൗനം പാലിച്ച് മനസിൽ പ്രാർത്ഥിക്കണം.
വ്രതമെടുക്കുന്നവർ ഉച്ചയ്ക്ക് മാത്രം ആഹാരം കഴിക്കണം. രാവിലെയും വെെകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. 18 അമാവാസി വ്രതം സ്വീകരിച്ചാൽ പൂർവികരുടെ തലമുറ മുഴുവൻ ദുരിത മോചിതരാകും.
അന്നദാനം, വസ്ത്രദാനം, എള്ളെണ്ണ ദാനം തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തമമാണ് ഈ ദിവസം. മൗനി അമാവാസി ദിവസം വിഷ്ണുക്ഷേത്രത്തിൽ പിതൃക്കളെ സങ്കല്പിച്ച് വെള്ളച്ചോറ്, പാൽപ്പായസം, ശിവക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പരേതാത്മാക്കൾക്ക് സ്വന്തം വീട്ടിൽ തന്നെ പാൽപ്പായസം സമർപ്പിക്കുന്നതും പിതൃപ്രീതിക്ക് ഉപകരിക്കും. 2021 മാർച്ച് 13 നാണ് മൗനി അമാവാസി.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Summary: Significance of Mowni Amavasya

error: Content is protected !!