Saturday, 23 Nov 2024
AstroG.in

ശനിപ്പിഴകൾക്ക് ഈ നക്ഷത്രക്കാർക്ക് ഏറെ ഗുണകരം ഈ ശാസ്താ മന്ത്രം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ശനിദോഷ പരിഹാരത്തിന് എപ്പോഴും ഗുണകരമായി ഭവിക്കുന്ന ശാസ്താവിന്‍റെ ഒരു മന്ത്രമാണ് താഴെ ചേർക്കുന്നത്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. കണ്ടക ശനി, അഷ്ടമശനി, ഏഴര ശനി, ജാതകവശാലുള്ള ശനിദോഷങ്ങൾ തുടങ്ങി എല്ലാ ശനിപ്പിഴകൾക്കും ഈ മന്ത്രജപം ഉത്തമ പരിഹാരമാണ്.

ഓം മണികണ്ഠായ
മഹിഷീമര്‍ദ്ദനനായ
മന്ത്രതന്ത്രരൂപായ
മഹാശക്തായ സര്‍വ്വാമയ
വിനാശനായ നമോ നമ:

ശാസ്താ ക്ഷേത്രത്തിൽ ജന്മ നക്ഷത്രംതോറും നെയ്‌വിളക്ക് തെളിക്കുന്നതും ശനി ദോഷപരിഹാരത്തിന് നല്ലതാണ്. ശനിയാഴ്ച ദിവസങ്ങളിൽ ഉപവസിച്ച് ശാസ്താ / അയ്യപ്പ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കണം. നീരാജനം, എള്ളുപായസം, അപ്പം, പാനകം, നെയ്യഭിഷേകം, ശാസ്തൃ സൂക്ത പുഷ്പാഞ്ജലി, ഭസ്മാഭിഷേകം എന്നിവയാണ് ശാസ്താ പ്രീതികരമായ പ്രധാന വഴിപാടുകൾ. നാളീകേരം ഉടച്ച് ആ മുറികളിൽ അല്പം എള്ളെണ്ണ ഒഴിച്ച് എള്ളുകിഴി കെട്ടി ദീപം കത്തിക്കുന്നതാണ് നീരാജനം. ഇത് ക്ഷേത്രത്തിൽ മാത്രമല്ല വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനു മുന്നിലും തെളിക്കാം. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രജാതരും ഇടവം, മിഥുനം (കാർത്തിക അവസാനമുക്കാൽ, രോഹിണി, മകയിരം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ), തുലാം ( ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ ) രാശികളിൽ ജനിച്ചവരും പതിവായി ശാസ്താവിനെ ഉപാസിച്ചാൽ ഭാഗ്യം തെളിയും. ദുരിത ദുഃഖ ശാന്തി ലഭിക്കും. വിവാഹ തടസം നേരിടുന്നവർ ഭാര്യാ സമ്മേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളിൽ തുടർച്ചയായി 18, 21, 41 ശനിയാഴ്ചകളിൽ ദർശനം നടത്തി പുഷ്പാഞ്ജലി, നീരാജനം, എള്ളുപായസം തുടങ്ങിയ വഴിപാടുകൾ നടത്തിയാൽ അതിവേഗം ഫലം കാണും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story summary: Powerful Shastha Mantra for solving all Shani Dosham

error: Content is protected !!