Thursday, 21 Nov 2024
AstroG.in

ശനി കഷ്ടപ്പെടുത്തുന്നത് എപ്പോഴെല്ലാം?

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കുന്നത് ശനിഗ്രഹമാണ്. അതുകൊണ്ടാണ് നവഗ്രഹങ്ങളിലെ വിധികർത്താവായി ശനിയെ കണക്കാക്കുന്നത്.
ആചാര്യന്മാർ ഈശ്വരസ്ഥാനം നൽകിയിട്ടുള്ള ഗ്രഹവും ഒന്നേയുള്ളൂ; അത് ശനി മാത്രമാണ്.


ശനി ഒരു ജാതകത്തിൽ ശുഭഫലങ്ങൾ നൽകുന്ന സ്ഥാനത്തോ വ്യാഴ ദൃഷ്ടിയോടുകൂടിയോ നിന്നാൽ ശനി ദശാകാലത്ത് ശുഭഫലങ്ങൾ അനുഭവിക്കാൻ ഇടവരും. ഗോചരവശാൽ ജന്മക്കൂറിന്റെ  പന്ത്രണ്ട്, ജന്മരാശി, രണ്ട് ഈ സ്ഥാനങ്ങളിൽ ശനി വരുന്ന കാലമാണ് ഏഴരശനി. ഏഴര വർഷം ഇത് അനുഭവിക്കണം.

നമ്മുടെ ജന്മക്കൂറിന്റെ 4, 7, 10 സ്ഥാനങ്ങളിൽ ശനി വരുന്ന കാലമാണ് കണ്ടകശനി. എട്ടിൽ വരുന്ന ശനിയാണ്അഷ്ടമശനി. അത്യധികം കഷ്ടതരമായി കരുതപ്പെടുന്ന സമയമാണ് എഴര ശനി, കണ്ടകശനി, അഷ്ടമ ശനികാലം. ഒരു രാശിയിൽ ഏതാണ്ട് രണ്ടരവർഷം വീതം രാശിചക്രം ഒരു തവണ മുഴുമിപ്പിക്കാൻ ശനിക്ക് 30 വർഷം വേണ്ടിവരും. അതായത് കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങിയവ ജീവിതത്തിൽ 30 വർഷത്തെ ഇടവേളയിൽ വരുന്ന പതിനേഴര വർഷക്കാലമാണ്. 
ജീവിതത്തിലെ ആദ്യത്തെ ഏഴരശനിക്കാലം പ്രായേണ കഠിനതരമായിരിക്കും. രണ്ടാമത്തെ ഏഴരശനിക്കാലം ഗുണകരമായിരിക്കും. മൂന്നാമത്തെ ഏഴരശനിക്കാലം ദോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകാം എന്ന് തമിഴ്നാട്ടിൽ ചിലർ പറയാറുണ്ട്. വർഷങ്ങളായുള്ള നിരീക്ഷണങ്ങളിലൂടെ ഇത് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുമെന്നാണ് അവരുടെ പക്ഷം.

തമിഴ് പ്രമാണം പറയുന്നത് മുങ്ക് ശനി, പുങ്ക്ശനി, പോക്ക് ശനി എന്നാണ്. അതായത് ജീവിതത്തിലെ ആദ്യത്തെ ഏഴരശനിക്കാലം അതികഠിനമായിരിക്കും. രണ്ടാമത്തെ ഏഴരശനിക്കാലത്ത് എല്ലാ സൗഭാഗ്യങ്ങളും ജാതകന് ലഭിക്കുന്നു. മൂന്നാമത്തെ ഏഴരശനിക്കാലത്ത ഭഗവത് ചിന്തയോടെ ജീവിക്കുവാൻ സാധിക്കുന്നു. എന്നാൽ കേരളത്തിലെ ആചാര്യന്മാർ നേരെ തിരിച്ചാണ് അഭിപ്രായപ്പെടുന്നത്. അവസാനത്തെ ഏഴരശനിക്കാലം കഷ്ടപ്പെടുമെന്ന് .ഭഗവാന്റെ ഓരോ പരീക്ഷണങ്ങളായി കരുതി ഏഴരശനിക്കാലത്ത് ദാനധർമ്മങ്ങൾ ഈശ്വരചിന്ത ശിവഭജനം, ശാസ്തപ്രീതി, ഗണപതി, ഹനുമാൻഭജനം തുടങ്ങിയ സൽക്കർമ്മങ്ങൾ ചെയ്താൽ ശനീശ്വരൻ പ്രീതിപ്പെട്ട് ജാതകനെ അനുഗ്രഹിക്കും. 

ശനി 2020 ജനുവരി 24 വരെ  ധനു രാശിയിലാണ്. അതിനാൽ  ഇപ്പോൾവൃശ്ചികം, ധനു, മകരം രാശിക്കാർക്ക് ഏഴര ശനി. (വിശാഖം അവസാനകാൽ , അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രക്കാർ) ഫലം:  പ്രശ്നങ്ങൾ, കടം, കലഹം, ദാമ്പത്യ ദുരിതം, സന്താന  ക്ലേശം തുടങ്ങി ഒന്നൊഴിയാത്ത ദു:ഖങ്ങൾ .

മീനം, മിഥുനം, കന്നി രാശിക്കാർക്ക് കണ്ടകശനി. (പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി, മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ 3/4, ഉത്രം അവസാന 3/4, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രക്കാർ ) ഫലം: ധനപരമായും ദാമ്പത്യത്തിലും കുടുംബപരമായുമെല്ലാം ദുരിതങ്ങൾ

ഇടവം രാശിക്കാർക്ക് അഷ്sമ ശനി (കാർത്തിക അവസാന 3/4,രോഹിണി, മകയിരം ആദ്യപകുതി നക്ഷത്രക്കാർ) ഫലം: എല്ലാക്കാര്യത്തിലും ദുരിതം, ആരോഗ്യത്തിനും ആയുസ്സിനും അപകടം.


– ഗായത്രി ഗോപിനാഥ്

error: Content is protected !!