ശനി പകർച്ച ചൊവ്വാഴ്ച വൈകിട്ട് ; ദോഷപരിഹാരത്തിന് ഇത് ചെയ്യുക
വി സജീവ് ശാസ്‌താരം
2023 ജനുവരി 17 ന് വൈകിട്ട് ശനിഗ്രഹം കുംഭം രാശിയിലേക്ക് പകരുന്നു. ഈ ഗ്രഹപകർച്ചയുടെ ദോഷങ്ങൾ പരിഹരിക്കാൻ നാളെ (ചൊവ്വാഴ്ച) ശാസ്താവിന്, പ്രത്യേകിച്ച് പ്രഭാസത്യകസമേത ശാസ്താവിന് നീരാജനം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. കുടുംബ ഐശ്വര്യത്തിനായും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനായും ഭജിക്കേണ്ട ശാസ്താ ഭാവങ്ങളാണ് പ്രഭാസത്യകസമേത ശാസ്താവും പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവും . പ്രഭാസത്യകസമേത ശാസ്താവിന്റെയും പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവിന്റെയും ധ്യാനങ്ങൾ താഴെ ചേർക്കുന്നു. കുടുംബക്ഷേമത്തിന് ഈ ഭാവങ്ങളിൽ ശാസ്താവിനെ പതിവായി ഭജിക്കുക. ശനി പകർച്ചാവേളയിൽ ഈ ധ്യാനങ്ങളും ശാസ്താവിന്റെ മൂലമന്ത്രവും കഴിയുന്നത്ര ജപിക്കുന്നതും നല്ലതാണ് :
1 പ്രഭാസത്യകസമേത ശാസ്താവ്
സ്നിഗ്ദ്ധാരാള വിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്നുപ്തകുണ്ഡലമഥേ
ഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം
പ്രഭാസത്യക സ്ഫായല് പാര്‍ശ്വയുഗം
സുരക്തസകലാകല്പം സ്മരേദാര്യകം
2 പൂര്‍ണ്ണാപുഷ്‌ക്കലാസമേത
ഗജാരൂഢശാസ്താവ്
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം
കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം
സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം
ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
ജീമുതശ്യാമധാമാ മണിമയവിലസത്
കുണ്ഡലോല്ലാസിവക്ത്രോ
ഹസ്താബ്ജം ദക്ഷമാത്തോത്പലമിതരഭുജം
വാമജാനൂപരിസ്ഥം
ബിഭ്രത് പദ്മാസനസ്ഥ: പരികലിത തനുര്‍
യോഗപട്ടേനജൂഷ്ടഃ
ശ്രീപൂര്‍ണ്ണാ പുഷ്‌കലാഭ്യാം പുരഹരമുരജിത്
പുത്രകഃ പാതു ശാസ്താ.
ശ്രീപാര്‍വതീ രമാപതീ യുഗ്മജാതം
ശ്രീ പാണ്ഡ്യപൂര്‍ണ്ണ സുകൃതം വരഭൂതനാഥം
ശ്രീപൂര്‍ണ്ണാപുഷ്‌കലയുതം ശ്രിത പാരിജാതം
ശ്രീപൂര്‍ണ്ണ ചന്ദ്രവദനം വരദം നമാമി
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Saturn Transit 2023: Remedy for removing Bad effects