ശബരിമല തീർത്ഥാടനത്തിന് പകരം അയ്യപ്പപ്രീതിക്കുള്ള മാർഗ്ഗങ്ങൾ
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഇത്തവണ എല്ലാവർക്കും ശബരിമല അയ്യപ്പ ദർശനം സുസാദ്ധ്യമല്ല. വർഷത്തിൽ ഒരു തവണയെങ്കിലും അയ്യപ്പനെ കണ്ട് സായൂജ്യമടയാൻ വ്രതം നോറ്റു കഴിയുന്നവർക്ക് ഇതിൽപ്പരം വിഷമം വേറെയില്ല. ഈ സാഹചര്യത്തിൽ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക? ശബരിമല തീർത്ഥാടനം പൂർണ്ണമാകാൻ വ്രതം നോറ്റ് നെയ്ത്തേങ്ങ നിറച്ച് ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി ചവിട്ടുക തന്നെ വേണം; അതാണ് ആചാരം. എന്തായാലും അതിന് കഴിയാതെ വരുമ്പോൾ പകരം എന്ത് ചെയ്യാം? എന്തെല്ലാം അനുഷ്ഠാനങ്ങളിലൂടെ ഇഷ്ട ദേവന്റെ പ്രീതി നേടാം? പതിവായി തീർത്ഥാടന വേളയിൽ സന്നിധാനത്ത് നടത്തിവന്ന വഴിപാടുകൾ എവിടെ നടത്താം? അയ്യപ്പ ഭക്തരുടെ ഇത്തരം സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്നയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. സ്ത്രീ പുരുഷ ഭേദമന്യെ എല്ലാ അയ്യപ്പഭക്തർക്കും അവലംബിക്കാവുന്ന മാർഗ്ഗങ്ങളാണ് ആചാര്യൻ പറഞ്ഞു തരുന്നത്. ഈ വീഡിയോ കണ്ട് മനസിലാക്കി ശബരിമല ദർശനത്തിന് കഴിഞ്ഞില്ലെങ്കിലും അയ്യപ്പ ഉപാസന നടത്തി മണ്ഡല – മകര വിളക്ക് പുണ്യകാലം ധന്യമാക്കുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: