Friday, 22 Nov 2024
AstroG.in

ശാസ്താഭജനം നടത്തുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവികൾക്ക് നൽകുക

നിത്യജ്യോതിഷം

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)  

2022 ഡിസംബർ  31,ശനി 

കലിദിനം 1871479
കൊല്ലവർഷം 1198 ധനു 16
(1198 ധനു ൧൬ )
തമിഴ് വർഷം ശുഭവൃത് മാർഗഴി 16
ശകവർഷം 1944 പൗഷം 10

ഉദയം 06:39 അസ്തമയം  06:14 മിനിറ്റ് 

ദിനമാനം 11 മണിക്കൂർ 35  മിനിറ്റ് 

രാത്രിമാനം 12 മണിക്കൂർ 25  മിനിറ്റ് 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ 

രാഹുകാലം രാവിലെ  09.32 മുതൽ 10.59 വരെ

(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം രാവിലെ  06.39 മുതൽ 08.05 വരെ

(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം പകൽ 01.53 മുതൽ 03.20 വരെ 

(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ

വ്യാഴം, ശനി  ഇവർ സ്വക്ഷേത്രത്തിൽ ബുധനും  ചൊവ്വയ്ക്കും വക്രം   

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല) ചൊവ്വ രോഹിണിയിൽ ബുധൻ  ഉത്രാടത്തിൽ  വ്യാഴം ഉത്രട്ടാതിയിൽ  ശുക്രൻ ഉത്രാടത്തിൽ ശനി അവിട്ടത്തിൽ  രാഹു ഭരണിയിൽ  കേതു  ചോതിയിൽ 

പകൽ രാശിപ്രമാണം

കാലത്ത്  07:42 വരെ  ധനു (ശുഭം) പകൽ 09:39 വരെ  മകരം പകൽ  (അശുഭം) 11:23 വരെ കുംഭം (ശുഭം) പകൽ 01:07 വരെ  മീനം (ശുഭം) വൈകിട്ട് 02:57 മേടം (അശുഭം ) വൈകിട്ട് 05:01 ഇടവം (ശുഭം ) തുടർന്ന്   മിഥുനം 

ഗോധൂളി മുഹൂർത്തം

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ  ഗോധൂളി മുഹൂർത്തം  05.48 മുതൽ 06 :12 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്  ഉപയോഗിക്കാവുന്ന സമയങ്ങൾ 

ബ്രാഹ്മമുഹൂർത്തം  04:56 മുതൽ 05:46 വരെ 

പ്രാതഃസന്ധ്യ 05:21 മുതൽ 06:36 വരെ    

സായംസന്ധ്യ  06:10 മുതൽ 07:25 വരെ 

നക്ഷത്രം

പകൽ 11.46 വരെ  രേവതി 

തിഥി

വൈകിട്ട് 06.33വരെ ശുക്ല പക്ഷ നവമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം, പിറന്നാൾ

മാസത്തിലെ അശ്വതി, ശുക്ലപക്ഷ നവമി ശ്രാദ്ധം, രേവതി പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്.

പ്രതികൂലം

മകം, പൂരം, പൂരുരുട്ടാതി , അവിട്ടം, ഉത്രാടം മൂലം നാളുകാർക്ക് ദിനം പ്രതികൂലം

അനുകൂലം

ഉത്രട്ടാതി, അവിട്ടം, അനിഴം, പൂയം, ആയില്യം,  തൃക്കേട്ട  നാളുകാർക്ക്ദിനം അനുകൂലം 

ദിവസ ഗുണവർദ്ധനവിന്

ദിവസ ഗുണവർദ്ധനയ്ക്ക് ശാസ്താഭജനം 

നടത്തുക. ഒരു സ്തുതി  ചേർക്കുന്നു: 

ആശാനുരൂപഫലദം ചരണാരവിന്ദ-

ഭാജാമപാരകരുണാര്‍ണവപൂര്‍ണചന്ദ്രം 

നാശായ സര്‍വ്വ  വിപദാമപി നൌമി നിത്യം 

ഈശാനകേശവഭവം ഭുവനൈകനാഥം

ലാൽ – കിതാബ് നിർദ്ദേശം

ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം 

ചേർക്കുന്നു: നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവജാലങ്ങൾക്കായി ഭവനത്തിന്റെ പുറത്ത് വയ്ക്കുക. 

ഇന്നത്തെ നിറം

ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം

പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച് 

ഇന്ന് പിറന്നാൾ വന്നാൽ

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം,  എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച്  ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ശനി പീഡകൾ മാറാൻ

ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്   ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക:

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)

വി സജീവ് ശാസ്‌താരം, + 91 9656377700

ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി

sastharamastro@gmail.com

www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!